ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.



 വടക്കാഞ്ചേരിയിലെ പുതിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി തൃശൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും ഉള്ള ബസ്സുകൾ  രണ്ടു വഴിയിലൂടെ പോകുമ്പോൾ രണ്ടു ഭാഗത്തും ബസ്റ്റോപ്പ് ഇല്ലാത്തത് മൂലം ജനങ്ങൾ മഴയും വെയിലും കൊണ്ട് ബസ് കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. ഈ ദുസ്ഥിതിയെ  സംബന്ധിച്ച് കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്തും ജിജി സാംസണും നിരവധി തവണ നഗരസഭ യോഗങ്ങളിൽ ബസ്റ്റോപ്പ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല.  പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ അടിയന്തരമായി ബസ്റ്റോപ്പ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്ത് ജിജി സാംസൺ എന്നിവരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിനു മുന്നിൽ സമരം സംഘടിപ്പിച്ചു.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് A. S.ഹംസ അദ്ധ്യക്ഷത വഹിച്ചു.  ഡിസിസി സെക്രട്ടറി കെ അജിത് കുമാർ  ഉദ്ഘാടനം ചെയ്തു.



ഡിസിസി സെക്രട്ടറി ഷാഹിദ് റഹ്മാൻ,  ടി.വി സണ്ണി,  ബാബുരാജ് കണ്ടേരി, സുരേഷ് പാറയിൽ,ടി.എച്ച് ഷഫീക്, ജിജോ തലക്കോടൻ, കെ എച്ച്  സിദ്ദിഖ്, ബിജു ഇസ്മായിൽ,രാജീവ് അകമല,,  അബ്ദുറഹ്മാൻ എ എച്ച്, അനു സെബാസ്റ്റ്യൻ എന്നിവർ സമരത്തിൽ പങ്കെടുത്തു, ഒരു മാസത്തിനുള്ളിൽ ബസ് സ്റ്റോപ്പ് നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ  കൗൺസിലർമാരുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ബസ്റ്റോപ്പ് നിർമിക്കുമെന്ന്, സന്ധ്യാ കൊടയ്ക്കാടത്തും ജിജി സാംസണും അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍