ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും



1198  എടവം 12

ആയില്യം / സപ്തമി

2023 മെയ് 26, വെള്ളി



ഇന്ന്;


                 ലോക ഡ്രാക്കുള ദിനം ! 

                ്്്്്്്്്്്്്്്്്്്

.          *ലോക ലിൻഡി ഹോപ്പ് ദിനം!

[The ' Lindy Hop' is a kind of dance that was popular in the late-1920s, through to the early 1940s. ]


*ആസ്ട്രേലിയ: ദേശീയ സോറി ഡേ !  ദേശീയ അനുതാപദിനം (National Day of healing)

*പോളണ്ട് :  മാതൃദിനം !

*ജോർജ്ജിയ/ഗയാന: ദേശീയദിനം !

*ഡെൻമാർക്ക്: കിരീടവകാശി രാജകുമാരൻ ഫ്രെഡ്റിക്ന്റെ പിറന്നാൾ !

*അമേരിക്ക: നാഷണൽ കടലാസ് പ്ലെയ്ൻ ദിനം !

Don’t Fry Day 

National Blueberry Cheesecake Day

National Road Trip Day


* Israel : Shavuot [Jews Feast of Weeks] 

*************

[Shavuot or the Feast of Weeks; is a Jewish holiday, celebrated between May 25–27 on the Gregorian calendar. The holiday has both an agricultural and biblical significance. Agriculturally, it marks the wheat harvest in Israel. Biblically, it commemorates the day God gave the nation of Israel the Torah on Mount Sinai.]



.          ഇന്നത്തെ മൊഴിമുത്ത്

.            ്്്്്്്്്്്്്്്്്്്


''നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.''


.                  [ -യേശുക്രിസ്തു ]

.           *********


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ   കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ വി.എം. സുധീരന്റെയും (1948),


പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരള നിയമസഭയിലെ റ​വ​ന്യൂ , സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന  മന്ത്രിയുമായ കെ.രാജന്റേയും (1973),


വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ  (1967)ന്റേയും,


കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിക്കുകയും. നിദ്ര എന്ന ചിത്രം  ആദ്യമായി സംവിധാനം ചെയ്യുകയും ചലച്ചിത്ര സംവിധായകൻ ഭരതന്റെയും അഭിനേത്രി കെ പി എ സി ലളിതയുടേയും മകനുമായ  സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതന്റേയും(1983),


 മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനും, മലയാള സിനിമാ നടൻ ഫഹദ് ഫാസിലിന്റെ സഹോദരനും രാജീവ് രവി സംവിധാനം ചെയ്ത 2014 ൽ റിലീസ് ആയ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ  മലയാള സിനിമയിലേക്ക് എത്തിയ,  ഒരു യുവ നടനുമായ ഫർഹാൻ ഫാസിലിന്റേയും(1990),


തമിഴ് തെലുഗു മലയാളം സിനിമകളിൽ അഭിനയിക്കുന്ന നടൻ അബ്ബാസ് അലിയുടെയും (1975),


ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ്  കളിക്കാരനായിരുന്നു അവിഷ്ക ഗുണവർദ്ധനെ എന്ന പേരിലറിയപ്പെട്ടിരുന്ന ദിഹാൻ അവിഷ്ക ഗുണവർദ്ധനെയുടേയും ( 1977 ), 


നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന മുൻ മാവോവാദിയും നയാ ശക്തി എന്ന പുതിയ പാർട്ടിയുടെ സമന്വയാധികാരി യും ആയ ബാബുറാം ഭട്ടറായിയുടെയും (1954) ജന്മദിനം !



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*കേരളം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം; നാഴികക്കല്ലെന്ന് മുഖ്യമന്ത്രി


 കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്നും  സര്‍ക്കാരിന് ഒരു ചുവടുകൂടി ജനോപകാരപ്രദമായി

മുന്നോട്ട് പോകാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

പൊതുസ്ഥലങ്ങളില്‍ വൈഫൈ, കെ ഫൈ പദ്ധതി നടപ്പാക്കിവരുന്നു. സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ രാജ്യത്തിന്റെ പല ഭാഗത്തും സാധാരണ സംഭവമായി. കേരളത്തില്‍ ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണ്-മുഖ്യമന്ത്രി പറഞ്ഞു .


*അഭിനയമികവ്‌; വിസ്മയയ്ക്ക് അന്താരാഷ്ട്ര അംഗീകാരം.


കോവിഡിന്റെ അടച്ചിടല്‍ കാലത്ത് സ്‌കൂള്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളെ ചിത്രീകരിച്ച ‘മലാല വീപ്‌സ് കൊറോണ ഗോ,’ എന്ന ഹ്രസ്വ ചിത്രത്തിലെ നായിക കെ .വിസ്മയയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. മസ്‌കറ്റില്‍ നടന്ന ഡബ്യൂഎംസി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ബാലനടിയായി വിസ്മയ തെരഞ്ഞെടുക്കപ്പെട്ടു.

മഞ്ചേരി ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കെ വിസ്മയ കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരന്‍ വള്ളിക്കാപറ്റ കറുവാഞ്ചേരി സുനില്‍ കുമാറിന്റെയും രാധികയുടെയും മകളാണ്.

മികച്ച ബാലിക താരത്തിനുള്ള 15 ലേറെ അവാര്‍ഡുകള്‍ ഈ മിടുക്കി നേടിയിട്ടുണ്ട്.



പ്രാദേശികം

*****


*തിരൂര്‍ സ്വദേശിയെ വെട്ടിനുറുക്കി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ തള്ളി; 18കാരി യുവതിയടക്കം 2 പേര്‍ പിടിയില്‍

   

 തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് (58) കൊല്ലപ്പെട്ടത്.  സംഭവവുമായി ബന്ധപ്പെട്ട്  സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവർ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട് 

സിദ്ധിഖിനെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തള്ളിയത്. നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.


*പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 82.95% വിജയം


തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 82.95% വിജയമാണുള്ളത്. സേ പരീക്ഷ ജൂൺ 21 മുതൽ നടക്കും. സയൻസ് ഗ്രൂപ്പിൽ 87.31% വിജയം. കൊമേഴ്സ് ഗ്രൂപ്പിൽ 82.75% വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് വിജയം. അതേസമയം പ്ലസ് ടു വിജയശതമാനം കഴിഞ്ഞ വർഷത്തെക്കാൾ 0.92 ശതമാനം കുറവാണ്.


*രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് പിടിയിലായത് നാൽപതോളം റവന്യു ഉദ്യോഗസ്ഥർ.


 തഹസിൽദാർ മുതൽ സ്വീപ്പർ വരെ ഉള്ള ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലായി വിജിലന്‍സ് പിടികൂടിയത്. മുന്നൂറ്റി അൻപതിലേറെ മിന്നൽ പരിശോധനകളിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. 500 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകൾ ഇതിൽ ഉൾപ്പെടും. റവന്യു വകുപ്പിന് സ്വന്തമായി വിജിലൻസ് വിഭാഗമുണ്ടെങ്കിലും പരിശോധനയും നടപടികളും ശക്തമല്ല.


ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തില്‍  പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യൂറ്റീവ് എന്‍ജിനീയര്‍ ബിനു, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അഞ്ചു സലിം എന്നിവര്‍ക്ക് സസ്പെന്‍ഷന്‍.



മല്ലശേരി പ്രമാടം റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ചെയ്യാത്ത റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ബില്ല് എഴുതി കരാറുകാരന് അഞ്ച് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ അനുവദിച്ചത്. അസിസ്റ്റന്‍ഡ് എക്‌സിക്യൂറ്റീവ് എന്‍ജിനീയര്‍ ബിനുവിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.


 *കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം


കോട്ടയം,  കുമാരനല്ലൂരില്‍ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ടോറസ് ലോറിക്കടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.


കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി എന്നിവരാണ് മരിച്ചത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


*നഗരസഭക്കെതിരെ പ്രതിഷേധം: പൊതുശ്മശാനം അടച്ചിട്ടു: മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് പുറത്ത്


കട്ടപ്പന; അറ്റകുറ്റപ്പണിയുടെ പേരില്‍ നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനം അടച്ചിട്ടതോടെ മൃതദേഹങ്ങള്‍ വളപ്പില്‍ സംസ്‌കരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് പൊതുശ്മശാനത്തിന്റെ പരിസരം സംസ്‌കാരച്ചടങ്ങുകള്‍ക്ക് വിട്ടുകൊടുക്കാന്‍ നഗരസഭ തയ്യാറായത്. തുടര്‍ന്ന് ബന്ധുക്കള്‍ പുറത്തുനിന്ന് ഗ്യാസ് ക്രിമറ്റോറിയം എത്തിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. 


*എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി (ങകഇട) പദ്ധതി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 


പരാമ്പരാഗത ഹൃദയ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നൂതന മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയില്‍ സങ്കീര്‍ണമായ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ആരംഭിച്ചത്. ഇതിനകം ബൈപ്പാസും, വാല്‍വ് മാറ്റി വയ്ക്കലും ഉള്‍പ്പെടെ 5 മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറികളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.


*ഓടിക്കൊണ്ടിരിക്കെ വാഹനത്തിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു


 കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിനടുത്ത് റൈസ് മില്ലിനു സമീപത്ത് വച്ചാണ് സംഭവം


അജാനൂർ ക്രസന്റ് സ്‌കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീ പിടിച്ചത്.  മില്ലിനു സമീപം എത്തിയപ്പോൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ശക്തമായ പുക ഉയർന്നെന്നും മുന്നിലുള്ള റോഡ് കാണാൻ കഴിഞ്ഞില്ലെന്നും നിസാമുദ്ദീൻ പറഞ്ഞു. ഇവർ വാഹനത്തിനു പുറത്തിറങ്ങിയ ഉടൻ തീ ആളിക്കത്തുകയായിരുന്നു.



ദേശീയം

*****


*'ശാസ്ത്രം ഉണ്ടായത് വേദങ്ങളിൽ നിന്ന്, പിന്നീട് പാശ്ചാത്യരുടേതാക്കി'; ഐഎസ്ആർഒ ചെയർമാൻ


ദില്ലി: ശാസ്ത്രം വേദങ്ങളിൽ നിന്നാണ് യഥാർത്ഥത്തിൽ ഉണ്ടായതെന്നും എന്നാൽ ഇത് പാശ്ചാത്യരുടെ കണ്ടുപിടിത്തമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാഋഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോമനാഥ്


*അമിത് ഷാ മണിപ്പൂരിലേക്ക്; സംഘര്‍ഷം കേന്ദ്രത്തിന് തലവേദന, ശാന്തരാകണമെന്ന് അഭ്യര്‍ഥന


 വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിക്കും. എല്ലാ വിഭാഗവും സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്


*പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം: ചടങ്ങ് ബഹിഷ്കരിക്കുന്നതിനെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ; പ്രധാനമന്ത്രിക്ക് അഭിനന്ദനം


 ഈ മഹത്തായ ചടങ്ങ് ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും ജഗൻ മോഹൻ റെഡ്ഡി ഫേസ്ബുക്കിൽ കുറിച്ചു. പുതിയ മന്ദിരം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തന്റെ പാർട്ടി ചടങ്ങിൽ പങ്കെടുക്കുമെന്നും ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചു.


*നാടിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസിനെയും നിരോധിക്കും: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ


 പ്രകടന പത്രികയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും എന്ന് പറഞ്ഞത് പോലെ കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘടനകള്‍ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പരത്താനും കര്‍ണ്ണാടകയ്ക്ക് അപകീര്‍ത്തി വരുത്താനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ കോണ്‍ഗ്രസ് സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസോ മറ്റേതെങ്കിലും സംഘടനയോ ആണെങ്കിലും നിയമത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാല്‍ അവരെ നിരോധിക്കാന്‍ മടിക്കില്ല എന്നും മന്ത്രി ഒരു ദേശീയ വാര്‍ത്താ ഏജസിയോട് പറഞ്ഞു. ട്വിറ്ററിലും അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.



അന്തർദേശീയം

*******


*പോപ് സംഗീത ചക്രവർത്തിനി ടിന ടേണർ(83) അന്തരിച്ചു.


ത്രസിപ്പിക്കുന്ന ചുവടുകളും മുഴങ്ങുന്ന ശബ്ദവുമായി എൺപതുകളിലെ പോപ് സംഗീത അരങ്ങുകളിൽ ഉന്മാദഹർഷം നിറച്ച സൂപ്പർ‍താരം ടിന ടേണർ വിട ചൊല്ലി. സ്വിറ്റ്സർലൻഡിലെ സൂറിക്കിലായിരുന്നു അന്ത്യം. 


എഴുന്നുനിൽക്കുന്ന മുടിയും ആകർഷക വേഷവും വ്യത്യസ്തയാക്കി. 1988 ൽ റിയോ ഡി ജനീറോയിൽ 1.8 ലക്ഷം പേരെത്തിയ സംഗീതപരിപാടി ചരിത്രപ്രസിദ്ധമാണ്. ‘പ്രൈവറ്റ് ഡാൻസർ’ (1984) എന്ന ആൽബം 8 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ലെറ്റ്സ് സ്റ്റേ ടുഗെദർ‍, ടിപ്പിക്കൽ മെയ്‌ൽ, ദ് ബെസ്റ്റ്, ബെറ്റർ ബി ഗുഡ് ടു മി, പ്രൗഡ് മേരി, റിവർ ഡീപ്, മൗണ്ടെയ്ൻ ഹൈ, വാട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, വി ഡോണ്ട് നീഡ് അനദർ ഹീറോ തുടങ്ങിയവ ഹിറ്റ് പാട്ടുകളാണ്. 12 ഗ്രാമി പുരസ്കാരങ്ങൾ നേടി. 


*വിദ്യാർഥികളെ ലക്ഷ്യംവച്ച്‌ കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി യുകെ.


 ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ വന്നവരുടെ ആശ്രിത വിസക്കാർക്കാണ്‌ നിയന്ത്രണം. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ ആശ്രിത വിസയിൽ എത്തുന്ന കുടുംബാംഗങ്ങളെ പുതിയ നിയന്ത്രണം ബാധിക്കും. ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർഥികൾക്ക്‌ മാത്രമായിരിക്കും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവരെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദം ഉണ്ടാവുകയെന്ന്‌ യുകെ ആഭ്യന്തര സെക്രട്ടറി അറിയിച്ചു.


*പരിസ്ഥിതിവാദികളുടെ പ്രതിഷേധം; ജനീവ വിമാനത്താവളം അടച്ചു


 നഗരത്തിൽ സ്വകാര്യ ജെറ്റ്‌ വിമാനങ്ങളുടെ വിൽപ്പന- പ്രദർശനമേള സംഘടിപ്പിക്കുന്നതിനെതിരെ ഗ്രീൻപീസ്‌ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളാണ്‌ പ്രതിഷേധിച്ചത്‌.


***2023ലെ അന്താരാഷ്‌ട്ര ബുക്കർ പുരസ്കാരം ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്‌പിഡനോവിന്റെ ‘ടൈം ഷെൽട്ടറിന്‌’. 


പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയൻ കൃതിയാണിത്‌. അൽഷിമേഴ്‌സ്‌ രോഗത്തിന്‌ പരീക്ഷണ ചികിത്സ നടത്തുന്ന ക്ലിനിക്കിനെ ചുറ്റിപ്പറ്റിയുള്ള കഥപറയുന്ന പുസ്‌തകം ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തത്‌ ഏഞ്ചല റോഡലാണ്‌. സമ്മാനത്തുകയായ 50,000  പൗണ്ട്‌ (ഏകദേശം 51 ലക്ഷം രൂപ) എഴുത്തുകാരനും പരിഭാഷകയ്ക്കും തുല്യമായി വീതിച്ചുനൽകും.  വിദേശഭാഷകളിൽ നിന്നും ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തി യുകെയിലോ, അയർലന്റിലോ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളെയാണ്‌ പുരസ്‌കാരത്തിന്‌ പരിഗണിക്കുന്നത്‌.



കായികം

****


*വിനീഷ്യസിനെ ആര്‍ക്കും വിട്ടുകൊടുക്കില്ല! ഉറപ്പുപറഞ്ഞ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി


മാഡ്രിഡ്: തുടര്‍ച്ചയായി വംശീയാധിക്ഷേപത്തിന് വിധേയന്‍ ആകുന്നുണ്ടെങ്കിലും വിനിഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. വിനിഷ്യസ് റയലിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെന്നും താരം എവിടേക്കും പോകില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. വലന്‍സിയക്കെതിരായ മത്സരത്തിനിടെയാണ് വിനിഷ്യസിനെ വംശീയമായി അധിക്ഷേപിച്ചത്. കുരങ്ങന്‍ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം.


*എല്ലാം മെസിയുടെ കയ്യിലാണ് ഇനി! ബാഴ്‌സയിലേക്കുള്ള ഇതിഹാസത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് സാവി


ബാഴ്‌സലോണ: ലിയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മങ്ങുന്നു. നിലവില്‍ മെസിയുടെ മടക്കത്തെക്കുറിച്ച് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ കോച്ച് സാവി പറഞ്ഞു. മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പിഎസ്ജിയുമായി ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇതിഹാസതാരം ബാഴ്‌സയിലേക്ക് തിരികെയെത്തുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്.



വാണിജ്യം

****


*സ്വർണവില 45,000 ത്തിന് താഴേക്കെത്തി


 ഒരു പവൻ സ്വർണത്തിന് ഇന്നലെ 360 രൂപ കുറഞ്ഞു. മിനിഞ്ഞാന്ന്  200 രൂപ ഉയർന്നിരുന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിന്റെ താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,640 രൂപയാണ്.


ചൊവ്വയും സ്വർണവില കുറഞ്ഞിരുന്നു. 240 രൂപയാണ് അന്ന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലേശെ 45 രൂപ കുറഞ്ഞു.  വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 40 രൂപ കുറഞ്ഞു. വിപണി വില 4620 രൂപയാണ്.


*നേട്ടത്തിൽ മടങ്ങിയെത്തി ഓഹരി വിപണി


ഇന്ന് സോഫ്റ്റ് ഓപ്പണിങ് നടത്തിയ ശേഷം 18200 പോയിന്റിലെ പിന്തുണ നേടി തിരിച്ചു കയറി 35 പോയിന്റ് നേട്ടത്തോടെ 18321 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി നാളെയും 18240 പോയിന്റിലും 18180 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 18380 പോയിന്റ് പിന്നിട്ടാൽ 18420 പോയിന്റിലും 18480 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം



ഇന്നത്തെ സ്മരണ  !!!

*********


കമുകറ പുരുഷോത്തമൻ മ. (1930-1995 )

ടി. കൃഷ്ണൻ മ. (1913 -1996)

ഡോ.ചെമ്പകരാമന്‍പിള്ള മ. (1891-1934)

അബ്ദുൽഖാദർ അൽ-ജസാഇരി മ. (1808-1883)

മിർസാ ഗുലാം അഹമദ് മ. (1835-1908)

ആൽബർട്ടോ അസ്കാരി മ. (1918-1955) 

നോബർട്ട് പൗൾഹാക്കിന്സ് മ. (1937-1969)

വിറ്റോറിയൊ ബ്രാംബില്ല മ. (1937-2001)


കെ .ആർ. നാരായണൻ ജ. (1904-1972)

ബി.പി.പാൽ   ജ. (1906-1989)

മനോരമ ജ. (1937-2015) . 

കെ ബിക്രം സിങ്ങ് ജ. (1938-2013)

വിലാസ്റാവ് ദേശ്മുഖ് ജ. (1945 -2012)

ജോൺ വെയ്ൻ ജ. (1907 -1979)

സാലി റൈഡ്  ജ. (1951-2012)



ചരിത്രത്തിൽ ഇന്ന് …

**********


1889 - ഈഫൽ ടവറിന്റെ ലിഫ്റ്റ് ബഹുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു.


1897 - ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ രചിച്ച ഭീകര നോവലായ ഡ്രാക്കുള ആദ്യമായി പ്രസിദ്ധപ്പെടുത്തി.


1918 - ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ജോർജ്ജിയ സ്ഥാപിതമായി.


1928 - ആധുനിക കൊച്ചി തുറമുഖത്തിന്റെ ഉദ്ഘാടനം നടന്നു.


1934 - ധീര വിപ്ലവകാരി ചെമ്പകരാമൻപിള്ള നാസികളുടെ മർദ്ദനത്തെ തുടർന്ന് പ്രഷ്യയിൽ കൊല്ലപ്പെട്ടു.


1966 - തെക്കേ അമേരിക്കയിലെ ഏക കോമൺവെൽത്ത് രാജ്യമായ ഗയാന സ്വതന്ത്രമായി.


1994 - സംഗീത മാന്ത്രികൻ മൈക്കിൾ ജാക്സൺ എൽവിസ് പ്രിസ്‌ലിയുടെ  മകൾ ലിസാ മേരി പ്രിസ്‌ലിയെ വിവാഹം ചെയ്തു.


2006 - ജാവാ ഭൂകമ്പത്തിൽ 5,700 പേർ മരിക്കുകയും രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു.


2007 - സി.പി.എം.ലെ മുതിർന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരെ സി.പി.എം. പൊളിറ്റ് ബ്യൂറോ സസ്പെൻഡ് ചെയ്തു.


2014 - പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.


2017 - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം അസമിൽ രാജ്യത്തിനു സമർപ്പിച്ചു. ലോഹിത് നദിയിൽ നിർമ്മിച്ച ഭൂപേൻ ഹസാരിക പാലത്തിന് 09.15 കീ.മീ നീളം ഉണ്ട്.


2017 - ട്രാവലേഴ്‌സ് ചോയ്‌സിന്റെ മികച്ച 10 ആഗോള ലാൻഡ്‌മാർക്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ താജ്മഹൽ അഞ്ചാം സ്ഥാനം നേടി. 


2018 - 5 ദിവസത്തെ ആസിയാൻ ഇന്ത്യ ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് കേണൽ രാജ്യവർധൻ റാത്തോഡ് ഉദ്ഘാടനം ചെയ്തു. 


2018 - ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ കൊളംബിയ നാറ്റോയിൽ ചേർന്നു .


2020 - ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ അമേരിക്കയിലും ലോകമെമ്പാടും വ്യാപകമാകുന്നതിന് മുമ്പ് മിനിയാപൊളിസ്-സെന്റ് പോൾ എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ടു .


2021 - യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയയിലെ സാൻ ജോസിലെ വിടിഎ റെയിൽ യാർഡിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു .



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍