ചരിത്രമുറങ്ങുന്ന തൃശ്ശൂർ ചെറുതുരുത്തിയിൽ വള്ളത്തോളിന്റെ പേരിലുള്ള റെയിൽവേ സ്റ്റേഷനോട് കടുത്ത അവഗണന എന്ന പരാതിശക്തമാകുന്നു



യാത്രാസൗകര്യം ഒരുക്കുന്നതിനായുള്ള എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് വർഷങ്ങളായി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം. കേരള കലാമണ്ഡലം, വള്ളത്തോൾ സമാധി, മ്യൂസിയം, ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം, തുടങ്ങിയ സ്ഥാപനങ്ങളൊക്കെയുള്ള ചരിത്രമുറങ്ങുന്ന മണ്ണാണ്   ചെറുതുരുത്തി വള്ളത്തോൾ നഗർ.



ഇവിടെ 120 വർഷങ്ങൾക്കു മുമ്പ് വള്ളത്തോളിൻറ്റെ പേരിൽ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ ആണ് യാത്രാ സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുന്നത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലുള്ള ലോ ലെവൽ പ്ലാറ്റ്ഫോമാണ് ഇവിടെയുള്ളത്, കൂടാതെ ദീർഘദൂര ട്രെയിനുകൾ ഇവിടെ സ്റ്റോപ്പ്  അനുവദിക്കുന്നുമില്ല,  യാത്രാസൗകര്യം ഒരുക്കുന്നതിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ടാണ് റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത് എന്നപരാതിയാണ് നാട്ടുകാരും യാത്രക്കാരും ഉയർത്തുന്നത്.



 24 കോച്ച് നീളത്തിലുള്ള ഹൈ ലെവൽ (HIGH LEVEL) പ്ലാറ്റ്ഫോം പണിയുക, ഭിന്നശേഷി സൗഹൃദ പുതിയ സ്റ്റേഷൻ ബിൽഡിംഗ് പണിയുക,റാപും അനുബന്ധ സൗകര്യങ്ങളും നൽകുക, 16609 തൃശൂർ  കണ്ണൂർ പാസഞ്ചർ ട്രെയിന് വള്ളത്തോൾ നഗറിൽ സ്റ്റോപ് പുനസ്ഥാപിക്കുക, ഡിവിഷണൽ റെയിൽവേ മാനേജർ (DRM) വള്ളത്തോൾ നഗർ സ്റ്റേഷൻ സന്ദർശിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ഭിന്നശേഷിക്കാർ അടക്കം കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍