ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും



1198  എടവം 8

മകയിരം / തൃതീയ

2023 മെയ് 22, തിങ്കൾ


ഇന്ന്,

  

    അന്തഃരാഷ്ട്ര ജൈവവൈവിധ്യ ദിനം  !

      ്്്്്്്്്്്്്്്്്്്്്്്്്്്്്

             [Day for Biological Diversity]


.            ഷെർലക്‌ ഹോംസ്‌ ദിനം !

.              ്്്്്്്്്്്്്്്്്

.              ലോക ഗോത്ത് ദിനം !

[ഗോത്തിക് സംഗീത ദിനമായി പല രാജ്യങ്ങളിലും ആചരിക്കുന്നു.]


      ഇന്ന് കേരള നിയമസഭാ മന്ദിരത്തിന്‌

                    സിൽവർ ജൂബിലി

.      ്്്്്്്്്്്്്്്്്്്്്്്്്്്്്

* Canada : Victoria Day 

* USA ;

National Maritime Day

National Solitaire Day



.             ഇന്നത്തെ മൊഴിമുത്ത്

.                ്്്്്്്്്്്്്്്്്്


''ഒന്നു ചിന്തിച്ചു നോക്കിയാൽ നിങ്ങളുടെ മരണം സംഭവിക്കുന്ന ആ ദിവസം എത്ര ദാരുണമായിരിക്കും, മറ്റുള്ളവർ നിങ്ങളെക്കുറിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കും, തിരിച്ചു തർക്കിക്കാനോ വാദിക്കാനോ കഴിയാത്ത അവസ്ഥയിൽ നിങ്ങളും "

.          [  - രാജ റാം മോഹം റോയ്‌ 

.                  ***************    


പ്രശസ്ത  ചലച്ചിത്ര നടിയും

അന്തരിച്ച പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഭാര്യയുമായ ശാന്തി  എന്ന സീമയുടെയും (1957),

പ്രമുഖ ഇന്ത്യൻ മാന്ത്രികൻ കെ. ഭാഗ്യനാഥിന്റെ മകളും  ചലച്ചിത്ര ഛായാഗ്രാഹകൻ മധു അമ്പാട്ടിന്റെ സഹോദരിയുമായ അഭിനേത്രി വിധുബാലയുടെയും (1954),

മലയാള ചലച്ചിത്ര സംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവിഎന്ന പേരിലറിയപ്പെടുന്ന മേജർ എ. കെ. രവീന്ദ്രന്റെയും (1968),

കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടു, കാറ്റ്  തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വെടിവഴിപാട്, കാറ്റ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും ഇവര്‍, വെട്ടം, മലബാര്‍ വെഡ്ഡിംഗ്, കാഞ്ചീവരം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററുമായ, ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അരുണ്‍കുമാര്‍ അരവിന്ദിന്റേയും (1977),

ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍, ഹൃസ്വ ചിത്രങ്ങള്‍ എന്നിവയിലൂടെ സംവിധാനരംഗത്തേക്ക് കടന്നു വരുകയും  മേല്‍വിലാസം (2011) അപ്പോത്തിക്കിരി(2014), ഇളയരാജ 1973) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത മലയാള ചലച്ചിത്ര സംവിധായകൻ മാധവ് രാംദാസിന്റേയും (1973) ജന്മദിനം !



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

***ഉപരാഷ്ട്രപതി കേരളത്തിൽ; നിയമസഭാ മന്ദിരം സിൽവർ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും

 രണ്ട്‌ ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകർ കേരളത്തിലെത്തി. തിങ്കളാഴ്‌ച രാവിലെ പത്തരയ്‌ക്ക്‌ നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച വൈകിട്ട്‌ പത്നി സുദേഷ്‌ ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുത്തെത്തിയ ഉപരാഷ്ട്രപതിക്ക്‌ വിമാനത്താവളത്തിൽ ആരിഫ് മുഹമ്മദ്ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരണം നൽകി. മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊലീസ്‌ മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.


രാജ്‌ഭവനിൽ തങ്ങിയ അദ്ദേഹം തിങ്കളാഴ്‌ച രാവിലെ പത്തിന്‌ ക്ലിഫ്‌ ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന പ്രഭാത വിരുന്നിൽ പങ്കെടുക്കും. പത്തരയ്‌ക്ക്‌ നിയമസഭാമന്ദിരത്തിന്റ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തശേഷം ഉപരാഷ്ട്രപതി പകൽ ഒന്നിന്‌ കണ്ണൂരിലെത്തും. തുടർന്ന്‌ റോഡുമാർഗം 2.25ന്‌ തലശേരിയിലും വ്യോമസേനയുടെ ഹെലികോപ്‌റ്ററിൽ 3.30ന്‌ ഏഴിമല നാവികസേന അക്കാദമിയിലുമെത്തും. വൈകിട്ട്‌ 5.50ന്‌ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക്‌ മടങ്ങും.



പ്രാദേശികം

***************


***ജൂണ്‍ അഞ്ചുമുതല്‍ എ.ഐ. ക്യാമറ പിഴ ഈടാക്കും

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണുമായി കരാര്‍ ഒപ്പിടേണ്ടതുണ്ട്. ക്യാമറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ഉള്‍ക്കൊള്ളിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

***കൊച്ചി-കാക്കനാട് മെട്രോ പാതയുടെ അവസാന സ്‌റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ

 കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്. ഇൻഫോപാർക്കിനുള്ളിൽ ഫെയ്സ് വൺ, ഫെയ്സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. ഇൻഫോപാർക്കിനുള്ളിലെ അവസാന സ്റ്റേഷൻ പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിർദേശം കെഎംആർഎൽ അംഗീകരിച്ചു. ഇടച്ചിറ സ്‌റ്റേഷൻ മുതൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക്‌ വേ നിർമാണം നഗരസഭ ഏറ്റെടുക്കും.

***അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിച്ചു'; ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി മാപ്പുപറയണമെന്ന് DYFI

തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

ബിജെപി കൂടാരത്തില്‍ അധികാരത്തിന്റെ അപ്പകഷ്ണവുമന്വേഷിച്ചു പോകുന്നവര്‍ മഹത്തായ രക്ഷസാക്ഷിത്വങ്ങളെ അപമാനിക്കുന്നത് പുരോഗമന സമൂഹം സഹിച്ചെന്നു വരില്ലെന്ന് ഡിവൈഎഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

***2000 രൂപ നോട്ടുകൾ ബസുകളിൽ സ്വീകരിക്കും'; വിശദീകരണവുമായി കെഎസ്ആ‍ര്‍ടിസി

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആ‍ര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആ‍ര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 

*** ലഹരിമരുന്ന്‌ നൽകി ലൈംഗികാതിക്രമം: ലീഗ്‌ നേതാക്കൾക്കെതിരെ പോക്‌സോ കേസ്‌

ബോവിക്കാനം; എംഡിഎംഎ  നൽകി ബാലനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ  ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ്‌ കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ  തൈസീറിനുമെതിരെ പോക്‌സോ കേസിനുപുറമെ അതിക്രമത്തിനുമാണ്‌ കേസെടുത്തത്‌.

എംഡിഎംഎ നൽകി തൈസീറും  മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ  ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത്‌ സംബന്ധിച്ച്‌ രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന്‌ നൽകിയത്.  പ്രതികൾക്കായി പൊലീസ്  തിരച്ചിൽ ആരംഭിച്ചു.

***യുവാവ്  ശല്യപ്പെടുത്തി, പെണ്‍കുട്ടി

തൂങ്ങിമരിച്ചു

ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂന്തള്ളൂര്‍ പനച്ചിവിളാകത്തുവീട്ടില്‍ രാജീവിന്റെയും ശ്രീവിദ്യയുടെയും മകള്‍ രാഖിശ്രീ (15)യെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറയിന്‍കീഴ് സ്വദേശിയായ ഒരു യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

***ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ

 ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ബോർഡിന്റെ നിർദ്ദേശത്തിൽ പറയുന്നു. വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവർത്തനം തുടരുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.

ക്ഷേത്ര പരിസരത്ത് ആയുധ- കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാതെ പ്രവർത്തികൾ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

***ആന, കടുവ സെൻസസ്‌ പൂർത്തിയായി

ജൂലൈ മാസത്തോടെ കണക്ക്‌ പ്രസിദ്ധീകരിക്കുമെന്ന്‌ വനംവകുപ്പ്‌ അധികൃതർ അറിയിച്ചു. കേരളത്തിൽ ആനകളുടെ എണ്ണം നേരിയതോതിൽ വർദ്ധിച്ചു എന്നാണ്‌ വിവരം. വനം വകുപ്പ്‌ സ്ഥാപിച്ച കാമറകളിൽനിന്നുള്ള വിവരംകൂടി പരിശോധിച്ചശേഷമേ കടുവകളുടെ എണ്ണം ഉറപ്പിക്കൂ.

കേരളം, തമിഴ്‌നാട്‌, കർണാടക, ആന്ധ്രാപ്രദേശ്‌, ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരുമിച്ചാണ്‌ സെൻസസ്‌ നടത്തിയത്‌. വനംവകുപ്പ്‌ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ശാസ്‌ത്രീയ പരിശീലനം ലഭിച്ച സംഘമാണ്‌ നേതൃത്വം നൽകിയത്‌. കേരളം റിപ്പോർട്ട്‌ സമർപ്പിച്ചാലുടൻ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

***സൗജന്യ ഹൃദയ ശസ്ത്രക്രിയ: ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ സ്വാ​ഗതം ചെയ്‌ത് മന്ത്രി വീണാ ജോർജ്

 ആഴ്‌ചയിലൊരിക്കൽ ആരോഗ്യ വകുപ്പിന്‌ കീഴിൽ സൗജന്യ ഹൃദയ ശസ്‌ത്രക്രിയക്ക്‌ തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്‌താവനയെ സ്വാ​ഗതം ചെയ്‌ത്  ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ കണ്ട മന്ത്രി വീണാ ജോർജ്‌ അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ സംസാരിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിലോ കളമശേരിയിലെ ഗവ. മെഡിക്കൽ കോളേജിലോ സൗകര്യം ഒരുക്കിയാൽ ആഴ്‌ചയിൽ ഒരിക്കൽ സൗജന്യഹൃദയ ശസ്‌ത്രക്രിയക്ക്‌ ഒരുക്കമാണെന്ന്‌ ഡോ. ജോസ് ചാക്കോ മന്ത്രിയെ അറിയിച്ചു. ഇക്കാര്യം തീർച്ചയായും പരിഗണിക്കാമെന്ന്‌ മന്ത്രി മറുപടി നൽകി. ബാക്കി കാര്യങ്ങൾ കൊച്ചിയിൽ എത്തുമ്പോൾ നേരിട്ടു സംസാരിക്കാമെന്നും മന്ത്രി അറിയിച്ചു.



സാംസ്കാരികം

*******************

***മലയാളത്തിൽ അതിവേ​ഗ 100 കോടി ക്ലബിൽ സ്ഥാനം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. 

റിലീസായി 11-ാം ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും മാത്രം 44 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ 100 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.



ദേശീയം

***********

***കനത്ത മഴയിൽ നടുങ്ങി ബംഗളുരു, കാറിനുള്ളിൽ യുവതി മരിച്ചു, കെട്ടിടം ഇടിഞ്ഞു താഴ്ന്നു; കേരളത്തിൽ 3 ജില്ലയിൽ ജാഗ്രത

 കനത്ത മഴ ബംഗളുരു നഗരത്തിൽ വലിയ നാശം വിതയ്ക്കുന്നു. ബംഗളുരു നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി  ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) മരിച്ചു. ഇതിന് പിന്നാലെ ബംഗളുരു നഗരത്തിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്. സുരക്ഷിതമായി കെട്ടിട അവശിഷ്ടങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ് രക്ഷാ സേന.

*** ജി-20 യോഗം ബിജെപി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു; മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

 ജി20 ലോഗോയില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തി. അവര്‍ സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മെഹബൂബ മുഫ്തി ആരോപിച്ചു

***രണ്ടായിരത്തിന്റെ ധമാക്കയല്ല, ഇത് 'ബില്യൺ ഡോളർ ചതി': കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മമത

രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടു പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം. 

.***തീവ്രഹിന്ദുത്വ സംഘടകളുടെ ഭീഷണി: മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്

 തീവ്രഹിന്ദുത്വ സംഘടകളുടെ ഭീഷണിയെ തുടർന്ന്‌ മുസ്ലിം യുവാവുമായി മകളുടെ വിവാഹം നടത്തുന്നതിൽനിന്ന്‌ പിന്മാറി ബിജെപി നേതാവ്.  ഉത്തരാഖണ്ഡിലെ പൗരിയിലാണ് മെയ് 28ന് നടക്കാനിരുന്ന വിവാഹം വേണ്ടെന്നുവച്ചത്. പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍കൂടിയായ ബിജെപി നേതാവ്‌ യശ്‌പാല്‍ ബെനാമിന്റെ മകളുടെ വിവാഹക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിഎച്ച്പി, ഭൈരവ് സേന, ബജ്റംഗദള്‍ എന്നീ സംഘടനകളാണ്‌ ഭീഷണിയുമായി രംഗത്തുവന്നത്‌. ലവ് ജിഹാദ് ആരോപണവും ഉന്നയിച്ചു. ഇതോടെയാണ്‌ വിവാഹം നടത്തുന്നതിൽനിന്ന്‌  യശ്പാല്‍ പിന്മാറിയത്‌. അതേസമയം, മകളുടെ സന്തോഷത്തിനായാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് യശ്‌പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

***ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

 തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി വെട്ടാൻ  പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച കേന്ദ്ര നീക്കത്തെ പ്രതിപക്ഷ ഐക്യത്തിനായി ഉപയോഗിക്കാൻ കക്ഷികൾ.  ഞായർ രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഡൽഹിയിലെത്തി കണ്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, കെജ്രിവാളിന്‌ പൂർണ പിന്തുണ ഉറപ്പുനൽകി.

***നോട്ടുകൾ മാറാൻ പ്രത്യേക ഫോമുകളോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്‌ബിഐ

നോട്ടുകൾ മാറിയെടുക്കാൻ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകൾ മാറിയെടുക്കുന്നതു സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് നിർദേശവുമായി എസ്‌ബിഐ എത്തിയത്. 2000 രൂപയുടെ നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 



അന്തർദേശീയം

*******************

***പ്രഥമ ബഹിരാകാശ മിഷന് സൗദി അറേബ്യ, 

ശാസ്ത്ര മേഖലയിലേക്ക്  ചുവടുവെക്കാന്‍ സൗദി അറേബ്യ. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കാണ് സൗദിയുടെ സംഘം യാത്ര തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ വമ്പന്‍ മിഷനുകളിലൊന്നാണിത്. സ്വകാര്യ മിഷനായി തന്നെയാണ് ഇത് ആരംഭിച്ചത്. ആക്‌സിയോ സ്‌പേസാണ് ഈ മിഷന് നേതൃത്വം നല്‍കുന്നത്.ഇന്ന് ഫ്‌ളോറിഡയില്‍ നിന്ന് ഈ മിഷന്‍ കുതിച്ചുയരും. സൗദിയില്‍ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കുക. സൗദി അറേബ്യയെ സംബന്ധിച്ച് ഇതൊരു ചരിത്ര നിയോഗമാണ്. ആദ്യമായിട്ടാണ് അവര്‍ ശാസ്ത്ര മേഖലയില്‍ കഴിവ് തെളിയിക്കാന്‍ പോകുന്നത്. അതുകൊണ്ട് മിഷന്‍ നേരത്തെ തന്നെ ചര്‍ച്ച നേടിയിരുന്നു

***പാപുവ ന്യൂഗിനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ് കോർപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര വരവേൽപ്പ്. വിമാനമിറങ്ങിയ നരേന്ദ്ര മോദി. പാപുവ ന്യൂഗിനിയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ കാൽ തൊട്ട് വന്ദിച്ചാണ് വരവേറ്റത്.കാൽതൊട്ട് വന്ദിച്ച ജെയിംസ് മറാപ്പെയെ പിടിച്ചെഴുന്നേൽപ്പിച്ച് വാരിപ്പുണരുകയും ചെയ്തു. ആചാരപരമായ വരവേൽപ്പും മോദിക്കായി സംഘടിപ്പിച്ചു. ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

***ശ്രീനഗറിൽ ജി 20 യോഗത്തിനില്ലെന്ന്‌ ചൈന

 അടുത്തയാഴ്‌ച ശ്രീനഗറിൽ നടക്കുന്ന ജി 20 ടൂറിസം കർമസമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന്‌ ചൈന. ‘തർക്കമേഖലയിൽ’ ജി 20 പരിപാടി സംഘടിപ്പിക്കുന്നതിനെ എതിർക്കുമെന്ന് ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ വാങ്‌ വെൻബിൻ പറഞ്ഞു. തുർക്കി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്‌. സൗദി അറേബ്യ, മെക്സിക്കോ എന്നി രാജ്യങ്ങള്‍ താഴേത്തട്ടിലുള്ള പ്രതിനിധികളെ മാത്രമേ അയയ്ക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 24 മുതലാണ്‌ ശ്രീനഗറിൽ ദ്വിദിന യോഗം നടക്കുന്നത്‌

***അവസാനംവരെയും ഉക്രയ്‌നൊപ്പമെന്ന് ജി 7

ഹിരോഷിമ; റഷ്യയെ ചെറുക്കാൻ അവസാനംവരെയും ഉക്രയ്‌നൊപ്പം നിലകൊള്ളുമെന്ന്‌ പ്രഖ്യാപിച്ച്‌ ജി ഏഴ്‌ ഉച്ചകോടി. റഷ്യ ഉക്രയ്‌നിൽ നടത്തുന്ന യുദ്ധം നിയമവിരുദ്ധവും അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനവുമാണെന്നും ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടി വിലയിരുത്തി. ആണവ നിരായുധീകരണ ശ്രമങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ഉച്ചകോടി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്തോ പസഫിക്‌ മേഖല സ്വതന്ത്രമായി തുടരുമെന്ന്‌ ഉറപ്പാക്കുമെന്നും ഇതിനായി കൂടുതൽ രാജ്യങ്ങളുമായി സഹകരിക്കുമെന്നുമുള്ള ക്വാഡ്‌ നേതാക്കളുടെ പ്രഖ്യാപനം ജി ഏഴ്‌ പ്രസ്താവനയിലും ഇടംപിടിച്ചിട്ടുണ്ട്‌. ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജി ഏഴ്‌ അംഗങ്ങൾക്കു പുറമേ മറ്റ്‌ എട്ട്‌ രാഷ്ട്രനേതാക്കളെക്കൂടി ഇത്തവണ ഉച്ചകോടിക്കായി ക്ഷണിച്ചിരുന്നു.



കായികം

************

ആർസിബിക്ക് മടവെച്ച് ഗുജറാത്ത് ടൈറ്റന്‍സ്; 

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

വിരാട് കോലിയുടെ സെഞ്ചുറിക്ക് ശുഭ്മാൻ ​ഗില്ലിലൂടെ മറുപടി നൽകിയാണ് ടൈറ്റൻസിന്റെ ജയം

ബെംഗളൂരു: ഐപിഎൽ പതിനാറാം സീസണിൽ റോയൽ ചലഞ്ചേഴ്‌‍സ് ബാം​ഗ്ലൂരിന്റെ മോഹങ്ങൾ ​ഗുജറാത്ത് ടൈറ്റൻസ് തകർത്തതോടെ പ്ലേ ഓഫ് ചിത്രമായി. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പർ കിംഗ്സിനും ലഖ്നൗ സൂപ്പ‍‍ർ ജയന്റ്സിനും പിന്നാലെ നാലാം ടീമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തി. ​ഗുജറാത്ത് ടൈറ്റൻസിനോട് അവസാന ​ലീ​ഗ് മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതോടെയാണ് ആ‌‍ർസിബിയുടെ വഴിയടഞ്ഞത്. വിരാട് കോലിയുടെ സെഞ്ചുറിക്ക് ശുഭ്മാൻ ​ഗില്ലിലൂടെ മറുപടി നൽകിയാണ് ടൈറ്റൻസിന്റെ ജയം. 198 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ടൈറ്റൻസ് നേടി. സ്കോർ: ഗില്‍ 52 പന്തില്‍ 104* നേടി. ആ‍ർസിബി- 197/5 (20), ടൈറ്റൻസ്- 198-4 (19.1)

***ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേ ഓഫിനരികെ, രാജസ്ഥാന്‍ റോയല്‍സ് പുറത്ത്

മുംബൈ: ഐപിഎല്ലിലെ (IPL 2023) ഒരു നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) 8 വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പ്ലേ ഓഫിന് അരികിലെത്തി. ഇരു ടീമുകളും സീസണിലെ അവസാന ലീഗ് മത്സരത്തിനിറങ്ങിയപ്പോള്‍ ജയം മുംബൈയ്ക്ക് ഒപ്പമായി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മുംബൈ 18 ഓവറില്‍ ലക്ഷ്യത്തിലെത്തി.

***ഇന്ത്യൻ വോളിയിൽ മലയാളി സ്‌‌മാഷ്‌

മലപ്പുറം; സെൻട്രൽ ഏഷ്യൻ വോളിബോൾ അസോസിയേഷൻ (സിഎവിഎ) വനിത ചലഞ്ചർ കപ്പ്‌ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള 14 അംഗ ഇന്ത്യൻ ടീമിൽ ഒമ്പത്‌ മലയാളി താരങ്ങൾ. തിങ്കൾ മുതൽ 28 വരെ നേപ്പാളിലെ കാഠ്‌‌മണ്ഡുവിലാണ്‌ ചാമ്പ്യൻഷിപ്പ്‌. കെ എസ്‌ ജിനി, കെ പി അനുശ്രീ, എസ്‌ സൂര്യ, അശ്വതി രവീന്ദ്രൻ, മായ തോമസ്‌ (കെഎസ്‌ഇബി), അശ്വനി കണ്ടോത്ത്‌, ജിൻസി ജോൺസൺ, എയ്‌ഞ്ചൽ ജോസഫ്‌ (ഇന്ത്യൻ റെയിൽവേസ്‌), എസ്‌ ആർ ശിൽപ (സായി തിരുവനന്തപുരം) എന്നിവരാണ്‌ ടീമിൽ ഇടംനേടിയത്‌.

റെയിൽവേസിന്റെ നിർമൽ തൻവാർ ആണ്‌  ക്യാപ്‌റ്റൻ. എസ്‌ ശാലിനി, ഹേമലത, പ്രെരോണ പാൽ, അനന്യ ദാസ്‌ എന്നിവരാണ്‌ മറ്റുതാരങ്ങൾ. സുധൻ ഭൂഷൻ മിശ്ര മുഖ്യപരിശീലകനും വൈശാലി ഫഡ്‌താരെ സഹപരിശീലകയുമാണ്‌. നേപ്പാൾ, ബംഗ്ലദേശ്‌, കിർഗിസ്ഥാൻ എന്നി ടീമുകളടങ്ങിയ ഗ്രൂപ്പ്‌ എയിലാണ്‌ ഇന്ത്യ.

***ലോക ഒന്നാം നമ്പർ താരത്തെ ഞെട്ടിച്ച് കന്നി ലോകകപ്പ് സ്വർണം സ്വന്തമാക്കി

 കൗമാരക്കാരനായ ഇന്ത്യൻ അമ്പെയ്ത്ത് താരം പ്രഥമേഷ് ജാവ്‌കർ തന്റെ കരിയറിലെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചു, ലോക ഒന്നാം നമ്പർ താരം നെതർലൻഡ്‌സിന്റെ മൈക്ക് ഷ്‌ലോസറെ തോൽപ്പിച്ച്‌ ശനിയാഴ്ച പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് വിഭാഗത്തിൽ  കന്നി ലോകകപ്പ് സ്വർണം നേടി



വാണിജ്യം

************

***നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ച് ആഭ്യന്തര ഫണ്ടുകള്‍

 ഓഹരി സൂചിക വീണ്ടും തിളങ്ങുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ച് ആഭ്യന്തര ഫണ്ടുകള്‍ വില്‍പ്പനക്കാരായി രംഗത്ത് ഇറങ്ങി. ഇതോടെ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട സെന്‍സെക്‌സ് 298 പോയിന്റ്റും നിഫ്റ്റി സൂചിക 111 പോയിന്റ്റും ഇടിഞ്ഞു. യു എസ് മാര്‍ക്കറ്റിലെ മാന്ദ്യം ഇന്ത്യയില്‍ പ്രതിഫലിക്കുന്നുണ്ട്. ഏഷ്യയിലെ മുന്‍ നിര  ഓഹരി ഇന്‍ഡക്‌സുകള്‍ മികവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ മാര്‍ക്കറ്റുകളിലും കുതിപ്പ ദൃശ്യമായി. യു എസ് ഡെറ്റ് സീലിംഗ് ചര്‍ച്ചകള്‍ പുരോഗമിക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ വിപണികള്‍ക്ക് വാരാന്ത്യം കരുത്ത് പകര്‍ന്നത്.



ഇന്നത്തെ സ്മരണ  !!!

************************

ബഹദൂർ മ. (1930-2000)

പി. അനന്തൻപിള്ള മ. (1886-1966)

കെ അനിരുദ്ധൻ മ. (1927-2016)

എസ്.എ. ഡാങ്കെ മ. (1899 - 1991)

പെമ്പ  ഷേർപ്പ മ. (1970 - 2007)

ഗോവിന്ദ് ചന്ദ്ര പാണ്ഡേ മ. (1923 -2011)

ജാക്വസ് നിക്കോളാസ്  തിയറി മ. (1795-1856)

വിക്റ്റർ യൂഗോ മ. (1802-1885)

സർ ആർതർ ക്നാപ്പ് മ. (1870-1954)

നെടുമുടി വേണു ജ. (1948),

കെ.കെ.വാസുമാസ്റ്റർ ജ. (1922-2010 )

എ.പി. കളയ്ക്കാട് ജ. (1931-1993)

അന്നമാചാര്യ ജ. (1408 - 1503)

രാജാ റാം മോഹൻ റോയ് ജ. (1774-1833)

ആചാര്യ നരേന്ദ്രഭൂഷൺ ജ. ( 1937- 2010)

റത്തനാ പെസ്റ്റോൺജി ജ. (1908 -1970)

രാമൻലാൽ ജോഷി ജ. (1926–2006)

റിച്ചാർഡ് വാഗ്നർ ജ. (1813 -1883).

സർ ആർതർ  കോനൻ ഡോയൽ ജ. (1859-1930)

ലാറൻസ് ഒലിവിയർ ജ. (1907 –1989)

പീറ്റർ മത്തിസൺ ജ. (1927-2014)

റെയ്മണ്ട് ബ്രൌൺ ജ. (1928-1998)



ചരിത്രത്തിൽ ഇന്ന് …

************************

ബി.സി. 334 - ഗ്രാണിക്കൂസ് യുദ്ധത്തിൽഅലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്തത്തിലുള്ള ഗ്രീക്ക് പട പേർഷ്യയിലെ ദാരിയൂസ് മൂന്നാമന്റെ സൈന്യത്തെ തോല്പ്പിക്കുന്നു.

1377 - ഗ്രിഗറി പത്താമൻ മാർപ്പാപ്പ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞൻ  ജോൺ വൈക്ലിഫിന്റെ പ്രബോധനങ്ങളെ നിരാകരിച്ചുകൊണ്ട് അഞ്ചു ചാക്രികലേഖനങ്ങൾ ഇറക്കുന്നു.

1762 - സ്വീഡനും പ്രഷ്യയും ഹാംബർഗ് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.

1826 - ചാൾസ് ഡാർ‌വിനെയും  വഹിച്ചുകൊണ്ട് എച്ച്.എം.എസ്. ബീഗിൾ പ്ലിമത്തിൽനിന്നു യാത്രയാകുന്നു.

1906 - ഇന്ന് ഒളിമ്പിക്സ് എന്ന പേരിൽ പ്രശസ്തമായ 1906ലെ വേനൽക്കാല ഒളിമ്പിക്സ് ആഥൻസിൽ ആരംഭിക്കുന്നു.

1906 - റൈറ്റ് സഹോദരന്മാർക്ക്പറക്കും-യന്ത്രം എന്ന ആശയത്തിന്‌ യു.എസ്. പേറ്റന്റ് നമ്പർ 821,393 പേറ്റന്റ് നൽകപ്പെടുന്നു.

1972 - സിലോൺ പുതിയ ഭരണഘടന സ്വീകരിച്ച് റിപ്പബ്ലിക് ആവുന്നു. ശ്രീലങ്ക എന്ന് പേരുമാറ്റുകയും കോമൺ‌വെൽത്തിൽ ചേരുകയും ചെയ്യുന്നു.

1990 - മൈക്രോസോഫ്റ്റ് വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം  പുറത്തിറക്കുന്നു.

1998 - 70 കോടി രൂപ ചിലവിൽ തിരുവനന്തപുരത്ത്‌ നിർമ്മിച്ച പുതിയ നിയമസഭാമന്ദിരം  രാഷ്ട്രപതി കെ.ആർ നാരായണൻ ഉൽഘാടനം ചെയ്തു.

2012 - ടോക്കിയോ സ്കൈട്രീ പൊതുജനങ്ങൾക്കായി തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ( 634 മീറ്റർ), ബുർജ് ഖലീഫ (829.8 മീറ്റർ) കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണിത് .

2012 - SpaceX COTS ഡെമോ ഫ്ലൈറ്റ് 2 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ വാണിജ്യ വിമാനത്തിൽ ഒരു ഫാൽക്കൺ 9 റോക്കറ്റിൽ ഒരു ഡ്രാഗൺ ക്യാപ്‌സ്യൂൾ വിക്ഷേപിച്ചു .

2014 - ആറ് മാസത്തെ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് സൈനിക അട്ടിമറിയിലൂടെ ജനറൽ പ്രയുത് ചാൻ-ഒ-ച തായ്‌ലൻഡിന്റെ ഇടക്കാല നേതാവായി .

2014 - ചൈനയുടെ വിദൂര പടിഞ്ഞാറൻ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിൽ ഒരു സ്ഫോടനം ഉണ്ടായി , കുറഞ്ഞത് 43 മരണങ്ങളും 91 പേർക്ക് പരിക്കേറ്റു.

2015 - റിപ്പബ്ലിക് ഓഫ് അയർലൻഡ് പൊതു ഹിതപരിശോധനയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി .

2017 -  മാഞ്ചസ്റ്റർ അരീന ബോംബാക്രമണത്തിൽ അരിയാന ഗ്രാൻഡെ സംഗീത പരിപാടിയിൽ 22 പേർ കൊല്ലപ്പെട്ടു .

2017 - യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപൽച്ചർ സന്ദർശിക്കുകയും പടിഞ്ഞാറൻ മതിൽ സന്ദർശിക്കുന്ന ആദ്യത്തെ സിറ്റിംഗ് യുഎസ് പ്രസിഡന്റായി മാറുകയും ചെയ്തു .

2020 - പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് 8303 പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനിയിൽ തകർന്ന് 98 പേർ മരിച്ചു. 

2021 - ചൈനയിലെ ഗാൻസു പ്രവിശ്യയിലെ യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലെ 100 കിലോമീറ്റർ (60-മൈൽ) അൾട്രാമാരത്തണിൽ കടുത്ത കാലാവസ്ഥയിൽ 21 ഓട്ടക്കാർ മരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍