ജില്ല പ്രസിഡണ്ട് പി.സി.തോമസ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം തയ്യൽ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടുംINTUC സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. തയ്യൽ ക്ഷേമനിധി ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിന് മൂന്ന് വർഷം സീനിയോരിറ്റി വേണമെന്ന പുതിയ നയം ഇടതു സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാട് തുറന്നുകാട്ടുന്നതാണ്. ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് സീനിയോറിറ്റി പരിഗണിക്കാതെ തന്നെ അർഹരായ എല്ലാ ക്ഷേമ നിധി അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ധൂർത്തും അഴിമതിയും മൂലം കേരളത്തിലെ വിവിധ ക്ഷേമനിധികൾ തകർച്ചയുടെ വക്കിലാണ്. പെൻഷൻ ഉൾപ്പെടെയുള്ളആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മാസങ്ങളും വർഷ ങ്ങളും കാത്തിരിക്കേണ്ട ഗതികേടിലാണ്. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ കേരള ജനതയുടെ ശാപമായി മാറിയിരിക്കുകയാണ്. തൊഴിലാളിവിരുദ്ധ സർക്കാരിനെതിരെ ശക്തമായ സമരവുമായി തയ്യൽ തൊഴിലാളികൾ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡണ്ട് മുന്നറിയിപ്പു നൽകി.
ഇൻകാസ് UAE സെക്രട്ടറി ശ്രീ , ചന്ദ്രപ്രകാശ് ഇടമന വിശിഷ്ട അതിഥിയായിരുന്നു. കോൺഗ്രസ്സ് -INTUC നേതാക്കളായ വി.വി. രാം കുമാർ, രാധ സുബ്രഹ്മണ്യൻ, ശകുന്തള അമ്മവീട്, TD തോമസ് ,സുജാത , E.T സുപ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. PK. പ്രകാശൻ സ്വാഗതവും അൽഫോൻസ ഫ്രാൻസീസ് നന്ദിയും രേഖപ്പെടുത്തി. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ പുതുതായി അംഗങ്ങളായവർക്ക് യോഗത്തിൽ വെച്ച് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു.INTUC സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ബാബു അമ്മവീടിന് സ്വീകരണം നൽകി.
0 അഭിപ്രായങ്ങള്‍