എടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട വെള്ളിയാഴ്ച രാത്രി അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാർമികത്വത്തിൽ സന്നിധാനത്ത് വ്യാഴാഴ്ച സഹസ്രകലശാഭിഷേകവും കളഭാഭിഷേകവും നടന്നു. പ്രതിഷ്ഠാദിന പൂജകൾക്കായി 29-ന് നട വീണ്ടും തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി അന്ന് രാത്രി നട അടയ്ക്കും.
0 അഭിപ്രായങ്ങള്‍