കുമരനെല്ലൂർ ശ്രീമദ് ഭഗവദ് ഗീതാസംവാദ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന നാരായണീയ പാരായണയഞ്ജത്തിന് ഭക്തിനിർഭരമായ പരിസമാപ്തി



കുമരനെല്ലൂർ ശ്രീമദ് ഭഗവദ് ഗീതാസംവാദ സഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന നാരായണീയ പാരായണയഞ്ജത്തിന് ഭക്തിനിർഭരമായ പരിസമാപ്തി.ഏപ്രിൽ 21ന് തുടങ്ങിയ വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായി ദിവസേന നാല് ദരകങ്ങൾ വീതം സഭാംഗങ്ങൾ ഓൺ ലൈൻ വഴി നാരായണീയം പാരായണം ചെയ്തിരുന്നു. 



വൈശാഖ മാസം അവസാന ദിവസമായ വെള്ളിയാഴ്ച കറുവണ്ണ വിഷ്ണു ശിവക്ഷേത്രത്തിൽ നടന്ന നാരായണീയ പാരായണ യ ഞ്ജ സമർപ്പണം താരക മന്ത്രജപത്തോടെ ക്ഷേത്ര പ്രദക്ഷിണം ചെയ്ത് ദക്ഷിണ സമർപ്പണവും നടത്തി പൂർണ്ണാഹുതിയോടെ സമാപിച്ചു.  റിട്ട. പ്രൊഫ: അയ്യത്ത് കിഴക്കേക്കര ശാന്ത ടീച്ചർ നേതൃത്വം നൽകുന്ന ഭഗവദ് ഗീതാ സഭാംഗങ്ങളായ 35 പേരും ചടങ്ങിൽ പങ്കെടുത്തു. 



 കുമരനെല്ലൂർ എൻ.എസ്.എസ് ബാലസമാജം അംഗങ്ങളായ നിവേദ്യ, ദുർഗ്ഗ എം നായർ എന്നിവരുടെ നേതൃത്വത്തിൽ ഭജൻ, നാമജപം തുടങ്ങിയവയും ഉണ്ടായിരുന്നു. കുമരനെല്ലൂർ പൂരകമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങുകരക്ക് ശ്രീനാഥ് പുഴങ്കര, കെ.പി.ഗോപാലകൃഷ്ണൻ, വി. ശ്രീധരൻ ,  തുളസി കൃഷ്ണകുമാർ, ഗോപിക മനോജ്, പി.രാജൻ എന്നിവർ നേതൃത്വം നൽകി. ലഘുഭക്ഷണ വിതരണവും നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍