17 -മത് വാർഷിക പൊതുയോഗവും, കുടുംബ യൂണിറ്റ് ഉദ്ഘാടനവും നടത്തി.



വടക്കാഞ്ചേരി എസ്. എൻ. ഡി. പി ശാഖയുടെ കീഴിൽ എങ്കക്കാട് പ്രവർത്തിക്കുന്ന സദ്ഗുരു,ഗുരുകൃപ എന്നീ മൈക്രോ യൂണിറ്റുകളുടെ 17- മത് വാർഷിക പൊതുയോഗവും, ഗുരുദേവ നളിനം കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. വടക്കാഞ്ചേരി ശാഖാ യോഗം പ്രസിഡന്റ് ഡോ. കെ. എ. ശ്രീനിവാസൻ ഉദ്ഘാടനം നിർവ്വഹിച്ചു.



ഗുരുകൃപ കൺവീനർ കെ. ജി. മംഗള  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ മുഖ്യ പ്രഭാഷണം നടത്തി. സദ്ഗുരു കൺവീനറും, വനിതാ സംഘം സെക്രട്ടറിയുമായ പി.കെ. ശോഭ സ്വാഗതവും,  കുടുംബ യൂണിറ്റിന്റെ  കൺവീനറായി തിരഞ്ഞെടുത്ത ജ്യോതി സുധാകരൻ നന്ദിയും പറഞ്ഞു.  അനിത പ്രഭാകരനെ ജോ. കൺവീനറായി തിരഞ്ഞെടുത്തു. ശാഖാ വൈസ് പ്രസിഡണ്ട് സി. ജി. ശശീന്ദ്രൻ, എം. കെ. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍