6-ാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

2023ലെ ആറാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങൾ ക്കായുള്ള കൃതികൾ ക്ഷണിക്കുന്നു. ഈ വർഷം വിവർത്തന സാഹിത്യം ജീവചരിത്രം ആത്മകഥ എന്നീമേഖലകളിലെ പുസ്തക ങ്ങളാണ് പരിഗണിക്കുന്നത്. വിവർത്തനം ഏതുഭാഷയിൽ നിന്നും മലയാളത്തിലേക്കുള്ളതാവണം. കൃതികൾ 2020, 21, 22 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതാവണം. പതിനായിരം രൂപ വീതം കാഷും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. താല്പര്യമുള്ളവർ പുസ്തകത്തിന്റെ രണ്ടു കോപ്പി ജൂൺ 20-ാം തിയതിക്കുള്ളിൽ ഡോ. പി. സരസ്വതി, ഡി 5, ഭവാനി റെസിഡൻസി, അടിയാട്ടു ലെയിൻ, പൂത്തോൾ, തൃശ്ശൂർ-680004 എന്ന വിലാസത്തിൽ അയക്കുക. ഫോൺ : 9446627118. ഇതോടൊപ്പം വിശിഷ്ട സാഹിതീസേവക്കുള്ള നോമിനേഷനുകളും അയക്കാവുന്നതാണ്.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍