മെയ് 16 സ. സി ടി ബിജു രക്തസാക്ഷി ദിനം യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.



സി ടി ബിജുവിന്റെ പതിമൂന്നാമത് രക്തസാക്ഷി ദിനം ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കുമ്പളങ്ങാട് സെന്ററിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. സഖാവ് സി ടി ബിജു കുത്തേറ്റു വീണ കുമ്പളങ്ങാട് വായനശാല പരിസരത്തെ രക്തസാക്ഷി മണ്ഡപത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.



 തുടർന്ന് ചേർന്ന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ ആർ പ്രശാന്ത് അധ്യക്ഷനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ, ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, സി പി ഐ എം ജില്ല കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ, സി പി ഐ എം ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക, സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ബസന്ത് ലാൽ, ടി ആർ രജിത്ത്, എൻ കെ പ്രമോദ് കുമാർ, എം ജെ ബിനോയ്, സി പി ഐ എം വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി ജിതിൻ ജോസ്, ഓട്ടുപാറ ലോക്കൽ സെക്രട്ടറി പി എൻ അനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



 ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ സ്വാഗതവും ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ എ ഡി അജി നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍