2000 രൂപ നോട്ട് പിൻവലിച്ചുകൊണ്ടുള്ള റിസർവ് ബാങ്കിന്റെ ഇന്നലത്തെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള വിവരങ്ങൾ ഇവയാണ്: ബാങ്കുകളിലും എടിഎമ്മുകളിലും ഇനി 2000 രൂപ നോട്ടുകൾ ലഭിക്കില്ല. ബാങ്ക് കറസ്പോണ്ടന്റുമാർക്ക് (ബിസി) ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ടായിരത്തിന്റെ 2 നോട്ടുകൾ മാത്രമേ മാറി നൽകാനാവൂ.
ജൻ ധൻ യോജന, ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു നിലവിലെ നിക്ഷേപ പരിധി ബാധകമാകും. ബാങ്ക് ശാഖകളില്ലാത്ത പ്രദേശങ്ങളിൽ ഇടപാടുകൾക്ക് മൊബൈൽ വാനുകളിൽ സൗകര്യമേർപ്പെടുത്താൻ ബാങ്കുകൾ ശ്രമിക്കണം. നോട്ടുകൾ മാറ്റിയെടുക്കുന്നതിന് ബാങ്കുകൾ ഫീസ് ഈടാക്കില്ല, തികച്ചും സൗജന്യം.
നോട്ടുകൾ നിക്ഷേപിക്കുന്നതും മാറ്റിയെടുക്കുന്നതും സുഗമമാക്കാനാണ് 4 മാസം നൽകുന്നത്. നിക്ഷേപം സ്വീകരിക്കാനോ നോട്ട് മാറ്റിയെടുക്കാനോ ബാങ്കുകൾ വിസമ്മതിച്ചാൽ: ആദ്യം ബാങ്കിൽതന്നെ പരാതിപ്പെടുക, 30 ദിവസത്തിനകം പരാതി പരിഹരിച്ചില്ലെങ്കിൽ
റിസർവ് ബാങ്കിനോട് പരാതിപ്പെടാം. അതിനുള്ള ഇമെയിൽ: cms.rbi.org.in
0 അഭിപ്രായങ്ങള്‍