1198 എടവം 6
കാർത്തിക / പ്രതിപദം
2023 മെയ് 20, ശനി
ഇന്ന്;
. ക്ലിനിക്കൽ പരീക്ഷണ ദിനം !
. ്്്്്്്്്്്്്്്്്്്്്്്്്്
. International Clinical Trials Day !
. യു.എൻ: ലോക തേനീച്ച(Bee) ദിനം !
. ്്്്്്്്്്്്്്്്്്്്്്്്്്്്്
. ലോക അളവുതൂക്ക് മാനക ദിനം!
. [World Metrology Day !]
* ലോക വിസ്കി ദിനം/World Whisky Day !
. *****************************************
* കംബോഡിയ: ഓർമ്മ ദിനം !
* യൂറോപ്യൻ കൌൺസിൽ: യൂറോപ്യൻ
നാവിക ദിനം
* ഇൻഡോനേഷ്യ: ഡോക്റ്റഴ്സ് ഡേ !
* ഇൻഡോനേഷ്യ: ദേശീയ ഉണർവ് ദിനം !
* ജോസ്ഫിൻ ബേക്കേഴ്സ് ഡേ !
[National Association for the
Advancement of Colored People
(NAACP)]
* USA;
National Rescue Dog Day
National Quiche Lorraine Day
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്
''മൃഗത്തെപ്പോലെ പെരുമാറിയിട്ട് ഒരുത്തൻ പറയുകയാണ്: 'മനുഷ്യനാകുമ്പോൾ അങ്ങനെയാണ്. 'അവനോട് ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:'ഞാനും ഒരു മനുഷ്യനല്ലേ?''
''തനിക്കു സിഗററ്റു തരാനൊന്നും എന്റെ കൈയിലില്ല, പരോപകാരി പറയുകയാണ്. ഇനി തനിക്കു തീ വേണമെന്നാണെങ്കിൽ വന്നോ; എരിയുന്ന ഒരു സിഗററ്റ് എന്റെ ചുണ്ടിൽ ഏതു നേരവും കാണും.''
. [ - കാൾ ക്രാസ് ]
. *******************
2006 മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗവും നിലവിൽ ലോകസഭ അംഗവുമായ അഡ്വക്കേറ്റ് എ. എം. ആരിഫ് (1964) ന്റേയും,
കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റേയും (1952),
സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമായ സി.കെ. ആശ (1976) യുടേയും,
2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗവും എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവുമായ റോജി.എം. ജോണിൻ്റേയും (1982)
2010-ൽ അപൂർവരാഗം എന്ന ചിത്രത്തിലൂടെ , തുടർന്ന് മമ്മൂട്ടിക്കൊപ്പം ബെസ്റ്റ് ആക്ടറിലും (2010) മോഹൻലാലിനൊപ്പം ദൃശ്യത്തിലും (2013) അഭിനയിച്ച, ഒരു നാടക കലാകാരനെന്ന നിലയിൽ ഇന്ത്യയിൽ ഏകദേശം 1000 സ്റ്റേജുകൾ ചെയ്തിട്ടുള്ള മലയാള ചലച്ചിത്രനടനും, അഭിനേതാവുമായ അനീഷ് മേനോൻ (1985) ന്റേയും,
1983 - ജൂനിയർ എൻ ടി - തെലുഗു സിനിമാ ഹീറൊ ആയ നന്ദമൂരി താരക രാമറാവു ജൂനിയർ എന്ന ജൂനിയർ എൻ ടി ആർ(1983)ന്റേയും,
മുൻ ഇന്ത്യൻ ഫുട്ബാൾ താരവും ഇന്ത്യയെ ചില മത്സരങ്ങളിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നയിച്ചിട്ടുമുള്ള ഫുട്ബാളറുമായ സി വി പാപ്പച്ചൻ (1983)ന്റേയും,
ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് ഹോൾഡർ എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷയുടെയും (1987),
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം രമേശ് പവാർ (1978) ന്റേയും,
അഭാജ്യതാപരിശോധനയ്ക്കുള്ള അൽഗൊരിതമായ എ.കെ.എസ്. അഭാജ്യതാ പരിശോധന (AKS Primality test) കണ്ടെത്തിയതിന്റെ പേരിൽ പ്രശസ്തനായ ഇന്ത്യൻ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാളിന്റെയും (1966)ജന്മദിനം !!!
. *******************
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***2000 രൂപ നോട്ടുകൾ പിൻവലിച്ച്
ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു. 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു
കള്ളപണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചനകൾ കൂടാതെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. ഇതേ തുടർന്ന് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം മറികടക്കുന്നതിനാണ് 2000 രൂപ നോട്ടുകൾ അച്ചടിച്ചത്. ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ് യഥാർത്ഥത്തിൽ കള്ളപണക്കാർക്ക് കൂടുതൽ അനുഗ്രഹമായി. മാത്രമല്ല കള്ളനോട്ടും പെരുകി. തീരുമാനം വിഡ്ഡിത്തമായെന്ന് വൈകാതെ സർക്കാരിനും ആർബിഐയ്‌ക്കുമെല്ലാം ബോധ്യപ്പെട്ടു. ഇതോടെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചു. 2019 മുതൽ പുതിയ 2000 രൂപ കറൻസി ആർബിഐ അച്ചടിക്കുന്നില്ല. 2016 നവംബർ മുതൽ 2018-19 വരെയുള്ള കാലയളവിലായി 2000 രൂപയുടെ 371 കോടി നോട്ടുകളാണ് ആർബിഐ അച്ചടിച്ചത്. ഇതിൽ 355 കോടിയും 2016–17 വർത്തിലാണ് അച്ചടിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അച്ചടി 11 കോടിയിലേക്കും 4.67 കോടിയിലേക്കും ചുരുങ്ങി.
***കേരളത്തിന് അഭിമാനമായി കെ.വി.വിശ്വനാഥന്‍(57) സുപ്രീംകോടതി ന്യായാധിപനായി സത്യപ്രതിജ്ഞ ചെയ്തു
പാലക്കാട്ടു നിന്ന് സുപ്രീംകോടതി ന്യായാധിപനാവുന്ന രണ്ടാമത്തെയാളാണ് അദ്ദേഹം. ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യമാണ് മുന്‍ഗാമി. കെ.വി.വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജിയാകുമ്പോള്‍ പാലക്കാടിന് അഭിമാന നിമിഷമാണ്. കല്പാത്തി 12ാം തെരുവ് ഗ്രാമ ജനസമൂഹം അംഗമാണ് കെ.വി.വിശ്വനാഥന്റെ പിതാവും അഭിഭാഷകനുമായ കെ.വി.വെങ്കിട്ടരാമന്‍. അമ്മ: ലളിത. കെ.വി.വിശ്വനാഥനും കുടുംബം എല്ലാവര്‍ഷവും കല്പാത്തി ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിലും പാലക്കാട് മണപ്പുള്ളിക്കാവിലും ദര്‍ശനത്തിനെത്താറുണ്ട്.
പ്രാദേശികം
***************
***എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.70
0.44 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത SSLC പരീക്ഷ മാർച്ച് 4 ന് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 2021ലായിരുന്നു ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വിജയശതമാനം . 99.47 ശതമാനം പേർ അന്ന് ഉപരിപഠനത്തിന് അർഹത നേടി.
68, 604 പേർ എല്ലാ വിഷയങ്ങൾക്കും A+ നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മുന്നിൽ പാലയും മുവാറ്റുപുഴയുമാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചപ്പോൾ 1,38,086 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേർ ഇതിലൂടെ എല്ലാ വിഷയങ്ങൾക്കും എ + നേടി. പുനർമൂല്യനിർണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഈ മാസം 25 വരെ അപേക്ഷിക്കാം.
***പങ്കാളികളെ കൈമാറ്റം; പരാതിക്കാരിയായിരുന്ന യുവതിയെ വെട്ടിക്കൊന്നു
കഴിഞ്ഞ ജനുവരിയില്‍ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസ്.
സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നെന്ന് അന്നു പൊലീസ് കണ്ടെത്തിയെങ്കിലും പരാതികള്‍ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.
' കപ്പിള്‍ മീറ്റ് കേരള' എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭര്‍ത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭര്‍ത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങള്‍ ആരംഭിച്ചതെന്ന് അന്നു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
***പങ്കാളിക്കൈമാറ്റത്തില്‍ പരാതിപ്പെട്ടതോടെ യുവതി നേരിട്ടത് നിരന്തര ഭീഷണി, കൊന്നത് ഭര്‍ത്താവ് തന്നെയെന്ന് കുടുംബം പറയുന്നു.
***കോട്ടയം മണര്‍കാട് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ വിഷംകഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണസംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
***കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമ്യഗങ്ങളുടെ ആക്രമണങ്ങൾ തുടർകഥകളാകുന്നു. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് യുവാവിനെ ആക്രമിച്ചത് കരടിയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് നടന്ന വന്യമ്യഗങ്ങളുടെ ആക്രമണങ്ങൾ നോക്കാം..
***ജനകീയ സർക്കാർ മൂന്നാം വർഷത്തിലേക്ക്; പ്രൊഫൈൽ പിക്‌ച്ചർ ക്യാമ്പയിന് തുടക്കം
രാജ്യത്തിന് മാതൃകയായ ബദൽ നയങ്ങൾ ഉയർത്തി മുന്നേറുന്ന രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്. രണ്ടാം വാർഷികാഘോഷ പരിപാടിയുടെ സമാപനാഘോഷത്തിന്റെ ഭാഗമായുള്ള ഫെയ്‌സ്‌ബുക്ക് പ്രൊഫൈൽപിക്‌ച്ചർ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രചരണം ഹിറ്റായി. ഇതിനോടകം നിരവധി പേർ ക്യാമ്പയിന്റെ ഭാഗമായി. https://twb.nz/pinarayi govtഎന്ന പ്രൊഫൈൽ ഫ്രയിം ലിങ്കിലൂടെ കയറി ക്യാമ്പയിനിന്റെ ഭാഗമാകാം.
***ഇന്ത്യൻ കറൻസി നോട്ടുകൾക്ക് സ്ഥിരതയില്ല; ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ
എപ്പോഴാണ് കയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാൻ പറ്റാത്ത, ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
***കെ - ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്; 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യം
"എല്ലാവർക്കും ഇൻ്റർനെറ്റ്' എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്ന കെ - ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം 'കെ ഫോൺ' മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.
***വൈപ്പിൻ സ്വകാര്യ ബസുകളുടെ നഗരപ്രവേശം; പ്രാഥമിക വിജ്ഞാപനം ഇറങ്ങി
വൈപ്പിൻ ജനതയുടെ സ്വപ്‌നം ഇതാ യാഥാർഥ്യമാകുന്നു. വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനമിറക്കിയതായി കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അറിയിച്ചു. ഗതാഗത സംവിധാനത്തിൽ സ്വീകരിക്കേണ്ട പ്രത്യേക സ്‌കീമിന്റെ കരട് സഹിതമാണ് അസാധാരണ വിജ്ഞാപനം.
ഒന്നര വ്യാഴവട്ടക്കാലത്തെ ദ്വീപു നിവാസികളുടെ സ്വപ്നമാണ് സാക്ഷാൽകരിക്കപ്പെടുന്നതെന്ന് എംഎൽഎ പറഞ്ഞു. അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് പരിപൂർണ നിയമ സാധുത കൈവരും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിലും എംഎൽഎയുടെ സാന്നിധ്യത്തിലും തിരുവനന്തപുരത്തായിരുന്നു ഉന്നതതല യോഗം. നിയമപരമായ സുസ്ഥിര പ്രാബല്യത്തിനായാണ് പുതിയ സ്‌കീം കൊണ്ടുവരാൻ തീരുമാനമെടുത്തത്.
ദേശീയം
***********
***കര്‍ണാടക; സത്യപ്രതിജ്ഞ ഇന്ന്
കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും 25 മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
***അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പാനലിന്റെ ക്ലീന്‍ ചീറ്റ്; പ്രഥമദൃഷ്ട്യാ ലംഘനങ്ങളില്ല
ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ നടന്ന അന്വേഷണത്തില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ചിറ്റ്. അദാനി ഗ്രൂപ്പ് നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാവുന്നതെന്ന് വിദഗ്ധ സമിതി പറഞ്ഞു. അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചില്ലെന്ന് വിദഗ്ധ സമിതി വ്യക്താക്കി
***ഗ്യാന്‍വാപി തര്‍ക്കം: സര്‍വേ സ്റ്റേ ചെയ്ത് സുപ്രീംകോടതി, 'ജാഗ്രതയോടെ സമീപിക്കണം..'
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണം എന്ന് സുപ്രീംകോടതി. കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന ആണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പ്രസ്തുത വിഷയം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാന്‍ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
***ചീറ്റകളുടെ മരണം: ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി
കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകൾ ചാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച മൂന്ന് ചീറ്റകൾ രണ്ടുമാസത്തിനുള്ളിൽ ചത്തിരുന്നു. ഈ സാഹചര്യത്തിൽ രാഷ്‌ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ചീറ്റകളെ രാജസ്ഥാനിലേക്ക് മാറ്റിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് അന്വേഷിച്ചു.
***ജസ്‌റ്റിസ് കെ എം ജോസഫിന് യാത്രയയപ്പ്; ബാല്യകാല സൗഹൃദം പങ്കിട്ട് സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്.
‘ജസ്‌റ്റിസ് ജോസഫ് എന്റെ ബാല്യകാല സുഹൃത്തായിരുന്നു. 51 വർഷമായി എനിക്ക് അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ട്. ഞാൻ 1972 ആഗസ്‌തിൽ ഡൽഹിയിലേക്ക് താമസം മാറ്റിയപ്പോൾ ആദ്യം പരിചയപ്പെട്ടത് അദ്ദേഹത്തെയായിരുന്നു. തുഗ്ലക്ക് റോഡിലെ 13ാം നമ്പർ വീട്ടിൽ ഞാനും 11ാം നമ്പർ വീട്ടിൽ ജോസഫും താമസിച്ചിരുന്നു. ഞങ്ങൾ ടീമുകളുണ്ടാക്കി ഫുട്‌ബോൾ കളിക്കുമായിരുന്നു. ഇന്ത്യാഗെയ്‌റ്റ് പരിസരത്ത് പോലും ഞങ്ങൾ കളിച്ചിട്ടുണ്ട്. കളി അതിരുവിടുമ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ വടിയുമായി പിന്നാലെ വരും
അന്തർദേശീയം
*******************
***കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; പത്ത് പേർ അറസ്റ്റിൽ, എല്ലാവരും പ്രവാസികളെന്ന് റിപ്പോർട്ട്
മഹ്ബുലയിൽ നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പിടിയിലായത്. അറസ്റ്റിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്വകാര്യത കണക്കിലെടുത്ത് ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
***ഇമ്രാനെ വളഞ്ഞ് പൊലീസ് ; പാകിസ്ഥാൻ ഗുരുതര പ്രതിസന്ധിയിലേക്ക്
താൻ ഏതുനിമിഷവും വീണ്ടും അറസ്റ്റിലായേക്കാമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പൊതുതെരഞ്ഞെടുപ്പ് നടത്തിയാൽ തന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരീക് ഇ. ഇൻസാഫ് (പിടിഐ) വീണ്ടും അധികാരത്തിൽ എത്തുമെന്ന ഭയത്തിലാണ് സർക്കാർ നീക്കമെന്നും വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു.
സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ ഒളിച്ചുകഴിയുന്ന നാൽപ്പതോളം ഭീകരവാദികളെ 24 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് പഞ്ചാബ് പ്രവിശ്യയില കാവൽ സർക്കാർ ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. സമയപരിധി അവസാനിച്ചതോടെ വ്യാഴം വൈകിട്ട് വൻ പൊലീസ് സന്നാഹമെത്തി ഇമ്രാന്റെ വസതി വളഞ്ഞു. അൽ ഖാദിർ ട്രസ്‌റ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഹാജരാകുന്നതിന് പകരം പ്രസ്താവന എഴുതി നൽകി വീട്ടിൽ തുടർന്ന ഇമ്രാൻ വിദേശമാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു.
കായികം
************
***നദാൽ മടങ്ങുമ്പോൾ ; സ്‌പാനിഷ് ടെന്നീസ് ഇതിഹാസം കളി മതിയാക്കുന്നു
ടെന്നീസ് ഇതിഹാസം റാഫേൽ നദാലും വിടവാങ്ങുകയാണ്. അടുത്ത വർഷത്തോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 28ന് തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണിൽ പരിക്കുമൂലം കളിക്കാനില്ലെന്ന് വേദനയോടെ അറിയിച്ചു. കളത്തിലെ ‘ബിഗ് ത്രീ’ എന്ന ഓമനപ്പേരുകാരിൽ റോജർ ഫെഡറർ കളമൊഴിഞ്ഞു. ഇനി നദാലിന്റെ ഊഴം. ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ക്വാർട്ടറിൽ തോറ്റ് നൊവാക് ജൊകോവിച്ചും പറഞ്ഞത് പുതുതലമുറയുടെ വരവായെന്നാണ്. അതിനർഥം വൈകാതെ ഈ ലോക ഒന്നാംറാങ്കുകാരനും പിന്മാറും.
സാമ്പത്തികം/വാണിജ്യം
****************************
***87,416 കോടി രൂപ കേന്ദ്രസർക്കാരിന് നല്കാൻ റിസർവ് ബാങ്ക്; ഡിവിഡന്റിന് അനുമതി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും. ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ 602-ാമത് യോഗത്തിലാണ് തീരുമാനം.
2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മിച്ചമുള്ള തുകയാണ് കേന്ദ്ര സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബോർഡ് അനുമതി നൽകിയത്. സെൻട്രൽ ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തേക്ക് 480 ബില്യൺ രൂപയുടെ ലാഭവിഹിതം സർക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു. അതേസമയം കണ്ടിൻജൻസി റിസ്ക് ബഫർ 6 ശതമാനമായി നിലനിർത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 10 വർഷത്തെ ബോണ്ട് വരുമാനം 5 ബേസിസ് പോയിൻറ് ഉയർന്ന് 7.01 ശതമാനത്തിലെത്തി.
***സ്വർണവില വീണ്ടും വീണു; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപ
തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന്ലെ240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44640 രൂപയാണ്.
***ആഗോള വിപണിയിൽ ഉണർവ്! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ബിഎസ്ഇ സെൻസെക്സ് 297.94 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,729.68-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 43.45 പോയിന്റ് നേട്ടത്തിൽ 18,203.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡെറ്റ് സീലിംഗ് വിഷയത്തിൽ അമേരിക്കയിൽ ജോ ബൈഡൻ സർക്കാറിന് അനുകൂലമായി സമവായമുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരികൾ മുന്നേറിയത്.
ഇന്നത്തെ സ്മരണ !!!
***********************
കൊച്ചീപ്പൻ തരകൻ മ. (1861-1941)
ശോഭന പരമേശ്വരൻ നായർ മ. (1926-2009)
എം.പി അനിൽകുമാർ മ. (1964-2014)
സുധ ശിവ്പുരി മ. (1937-2015)
സ്റ്റാൻലി മില്ലർ മ. (1930-2007)
ക്രിസ്റ്റഫർ കൊളംബസ് മ. (1451-106 )
സർവാധിക്കാര്യക്കാർ ഗോവിന്ദപ്പിളള ജ. (1849 -1897)
കെ സുകുമാരൻ (മലബാർ) ജ. (1876-1956 )
മാത്യു എം കുഴിവേലി ജ. (1905 - )
എം.കെ. ജിനചന്ദ്രൻ ജ. (1917-1970)
പാപ്പനംകോട് പ്രഭാകരൻ ജ. (1931-2005 )
വി.വി.ദക്ഷിണാമൂർത്തി ജ. (1935-2016)
രാജൻ പി. ദേവ് ജ. (1954-2009)
ചന്ദ്രശേഖരേന്ദ്ര സരസ്വതി ജ.(1894-1994)
ബാലുമഹേന്ദ്ര ജ. (1939 -2014 )
സിഗ്രിഡ് ഉൺസെറ്റ് ജ. (1882-1949)
ജിമ്മി സ്റ്റിവർട്ട് ജ. (1908-1997)
മോഷേ ദയാൻ ജ. (1915-1981)
ചരിത്രത്തിൽ ഇന്ന് …
************************
526 - സിറിയയിലും അന്ത്യോക്ക്യയിലുമായുണ്ടായ ഒരു ഭൂകമ്പത്തിൽ മൂന്നു ലക്ഷത്തോളം പേർ മരണമടഞ്ഞു.
1498 - വാസ്കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങി.
1570 - നവീനരൂപത്തിലുള്ള ആദ്യ അറ്റ്ലസ് , ഭൂപടനിർമ്മാതാവായ അബ്രഹാം ഓർടെലിയസ് പുറത്തിറക്കി.
1631 - ജർമ്മൻ നഗരമായ മാഗ്ഡ്ബർഗ്, വിശുദ്ധ റോമൻ സാമ്രാജ്യം പിടിച്ചടക്കി. നഗരവാസികളിൽ ഭൂരിഭാഗവും കൂട്ടക്കൊല ചെയ്യപ്പെട്ടു.
1645 - യാങ്‌ഷൂ കൂട്ടക്കൊല: മിംഗിൽ നിന്ന് ക്വിംഗിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായ യാങ്‌ഷൗ നഗരത്തിലെ 800,000 നിവാസികളുടെ കൂട്ടക്കൊല.
1862 - യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ ' ഹോംസ്റ്റെഡ് ആക്റ്റ്' നിയമത്തിൽ ഒപ്പുവച്ചു, 84 മില്യൺ ഏക്കർ പൊതുഭൂമി കുടിയേറ്റക്കാർക്കായി തുറന്നുകൊടുത്തു.
1882 - ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ത്രികക്ഷി സഖ്യം നിലവിൽ വന്നു.
1883 - ക്രാക്കറ്റോവ ( ഇന്തൊനേഷ്യൻ പ്രവിശ്യ ) പൊട്ടിത്തെറിക്കാൻ തുടങ്ങുന്നു; മൂന്ന് മാസത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, 36,000-ത്തിലധികം ആളുകൾ മരിച്ചു.
1902 - അമേരിക്കയിൽ നിന്നും ക്യൂബ സ്വതന്ത്രമായി. തോമാസ് എസ്ട്രാഡാ പാൽമ ക്യൂബയുടെ ആദ്യ പ്രസിഡണ്ടായി.
1940 - ഹോളോകോസ്റ്റ്: ആദ്യത്തെ തടവുകാർ ഓഷ്വിറ്റ്‌സിലെ ഒരു പുതിയ കോൺസെൻട്രേഷൻ ക്യാമ്പിലെത്തി.
1948 - ജനറലിസിമോ ചിയാങ് കൈ-ഷെക് ( Generalissimo Chiang Kai-shek ) 1948 റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചൈന റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
1954 - ചിയാങ് കൈ-ഷെക് ചൈനീസ് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1969 - വിജ്ഞാനകൈരളി തുടക്കം.
1983 - എയ്ഡ്സിനു കാരണമാകുന്ന വൈറസിന്റെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
1989 - ജനാധിപത്യ അനുകൂല പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് അധികാരികൾ പട്ടാള നിയമം പ്രഖ്യാപിച്ചു, ടിയാൻമെൻ സ്ക്വയർ കൂട്ടക്കൊലയ്ക്ക് വേദിയൊരുക്കി.
1996 - കേരളത്തിൽ ഇ കെ നായനാർ മന്ത്രിസഭ അധികാരത്തിലേറി.
2002 - കിഴക്കൻ തിമോർ ഇന്തോനേഷ്യയിൽ നിന്നും സ്വതന്ത്ര്യമായി.
2011 - പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ഈ പദവി വഹിക്കുന്ന ആദ്യ വനിത
0 അഭിപ്രായങ്ങള്‍