വടക്കാഞ്ചേരി നഗരസഭ 41 ആം ഡിവിഷൻ പുതുരുത്തിയിലെ ജനങ്ങൾ പുലി ഭീതിയിൽ.
2 ആഴ്ച്ച മുൻപു് മുതലാണ് പ്രദേശത്ത് പുലിക്ക് സമാനമായ ജീവിയെ പ്രദേശത്തെ ജനങ്ങൾ കാണുന്നത്.
അതേ തുടർന്ന് വനം വകുപ്പ് ജീവിയെ കണ്ടു എന്ന് പറയുന്നിടത്ത് 4 ട്രാപ്പ് ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു എന്നാൽ ക്യാമറകളിൽ കുറുക്കന്റെയും കാട്ടുപന്നികളുടെയും ചിത്രങ്ങാളാണ് പതിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച പ്രദേശവാസിയും ഇന്നലെ വെള്ളിയാഴ്ച മണ്ണുത്തി സ്വദേശിയായ ഒരു ടിപ്പർ ലോറി കെ ഡ്രൈവറും വീണ്ടും പുലി എന്ന് പറയുന്ന ജീവിയെ പകൽ വെട്ടത്തിൽ കാണുകയും അതേ തുടർന്ന് രാത്രിയിൽ വനം വകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജനങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മേഖലകളിൽ തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ ഒരു ജീവിയെയും കണ്ടെത്താൻ സാധിച്ചില്ല.
ലപ്പേർഡ് ക്യാറ്റ് എന്നയിനത്തിൻ പെടുന്ന പൂച്ച പുലിയാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ നികമനമെന്നാണ് വടക്കാഞ്ചേരി റെയ്ഞ്ചർ ധനിക്ക് ലാൽ അറിയിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ പുലി തന്നെയാണ് പ്രദേശത്ത് ഭീതി വിതക്കുന്നത് എന്ന് ഉറപ്പിച്ച് പറയുന്നതിനാൽ പുലിയാകാനുള്ള സാധ്യത തള്ളി കളയുന്നിലെന്നും പഴവൂർ ഡെപ്യൂട്ടി റെയ്ഞ്ചർ ഇന്ന് അറിയിച്ചു.
ഇന്നു രാത്രി വീണ്ടും തിരചിൻ തുരുമെന്ന് ഡിവിഷൻ കൗൺസൂർ K അജിത് കുമാർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍