മഹാരാഷ്ട്ര : പൂനെ ശ്രീ ശിവ് ഛത്രപതി ബാലെവാടി സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസ് അത് ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചെറുതുരുത്തി സ്വദേശിയും, കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസറുമായ ഷെഫീർ .കെ .പി മൂന്ന് സ്വർണ്ണ മെഡലുകൾ എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കി. 40 മുതൽ 50 വയസ്സുവരെ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് 100 മീറ്റർ,400 മീറ്റർ മത്സരങ്ങളിൽ ഷെഫീർ സ്വർണ്ണ മെഡലുകൾ നേടിയത്. 2019 മുതൽ ഈ ഇനങ്ങളിൽ തുടർച്ചയായി ചാമ്പ്യൻ പട്ടം നിലനിർത്തി വരികയാണ്, ഈ ഇനങ്ങളിലെ ദേശീയ റെക്കോർഡും ഷെഫീറിന്റെ പേരി ലാണ്. ഇതിനു പുറമെ ഓപ്പൺ കാറ്റഗറിയിലെ 4x100 മീറ്റർ റിലേ മത്സരത്തിലും സ്വർണം നേടിയ കേരള ടീമിലും ഷെഫീർ അംഗമായിരുന്നു.ആദ്യമായാണ് സിവിൽ സർവ്വീസ് ദേശീയ മത്സരത്തിൽ ട്രിപ്പിൾ ഗോൾഡ് എന്ന അപൂർവ്വ നേട്ടം ഷെഫീർ സ്വന്തമാക്കുന്നത്.
പാലക്കാട് ജില്ലയിലെ ചാത്തനൂർ ഹൈസ്കൂൾ സിന്തറ്റിക് ട്രാക്കിൽ ആണ് പരിശീലനം നടത്തുന്നത്. പാലക്കാട് ഒളിമ്പിക് അത് ലറ്റിക് ക്ലബ്ബ് കോച്ചുമാരായ ഹരിദാസ്, അർജുൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശീലനം.
സിവിൽ സപ്ലൈസ് വകുപ്പിൽ കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ ആയി ജോലി നോക്കുന്ന ഷെഫീർ, കനത്ത ഉത്തരവാദിത്തമുള്ള ജോലി വീഴ്ച്ചയില്ലാതെ നിർവ്വഹിച്ചുകൊണ്ടുതന്നെയാണ് ട്രാക്കിൽ വിസ്മയങ്ങൾ തീർക്കുന്നത്.
നിതാന്തമായ പരിശ്രമങ്ങളുടേയും
വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണത്തിന്റേയും
അതിശയിപ്പിക്കുന്ന വിജയതൃഷ്ണയുടേയും
പ്രതീകമാണ് ഷെഫീർ
എന്ന കായിക പ്രതിഭ.
മധ്യവയസ്സിലേക്ക് കടന്നിട്ടും
യൗവ്വന തീക്ഷ്ണതയുടെ ചടുലത നിലനിർത്തുന്നതിൽ ഷഫീർ കാണിക്കുന്ന ജാഗ്രത കായിക മേഖലയിലെ ഏതൊരു താരത്തിനും അനുകരണീയമാണ്.
തന്റെ മികവും ,കായിക ക്ഷമതയും നിലനിർത്തുന്നതിനായി കൃത്യമായ പരിശീലനം നടത്തുന്നതിനായി
ഷഫീർ എടുക്കുന്ന പരിശ്രമം നമ്മെ അതിശയിപ്പിക്കുന്നതാണ്.
0 അഭിപ്രായങ്ങള്‍