കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കൊളക്കാട് സ്വദേശികളായ അതുൽ - അലീന ദമ്പതിമാരുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അതുലിനെയും അലീനയെയും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിന് പിന്നാലെയെത്തിയ ബസ് ഇടിച്ചു കയറിയാണ് അപകടം. ഇതോടെ കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍