അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ ജില്ലയിലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കേരള ബാങ്കിന്റെ കുറുപ്പം റോഡിലുള്ള ഹെഡ് ഓഫീസിൽ സർക്കിൾ കോ - ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ശ്രീ ജോയ് ഫ്രാൻസിസിന്റെ അധ്യക്ഷതയിലാണ് സെമിനാർ ഉൾപ്പടെയുള്ള ഉത്ഘാടന പരിപാടി സംഘടിപ്പിച്ചത്.തൃശൂർ ജേയിന്റ് രജിസ്ട്രാർ ശ്രീമതി ജൂബി ടി കുര്യാക്കോസ്, ജോയിന്റ് ഡയറക്ടർ ശ്രീ നാരായണൻ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

2002 23 വർഷത്തെ മികച്ച പ്രവർത്തനത്തിന് സംഘങ്ങൾക്ക് നൽകുന്ന അവാർഡിൽ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി വിഭാഗത്തിലാണ് സംഘം പുരസ്കാരം കരസ്ഥമാക്കിയത്. സഹകരണ സംഘങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളെയും അപഗ്രഥിച്ചുകൊണ്ടാണ് അവാർഡുകൾ നിർണയിക്കുന്നത്. സർക്കാർ ജീവനക്കാർക്കും പൊതു ജനങ്ങൾക്കും വിവിധതരം സേവനങ്ങളും ക്ഷേമപ്രവർത്തനങ്ങളും നടത്തി കൊണ്ടാണ് തലപ്പിള്ളി വടക്കാഞ്ചേരി ഗവൺമെന്റ് സെർവന്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിച്ച് വരുന്നത്.സഹകരണ സംഘങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്ന പട്ടികയിൽ സൂപ്പർ ഗ്രേഡ് പദവി അലങ്കരിച്ചുകൊണ്ടാണ് സംഘം നിലകൊള്ളുന്നത്. സംഘത്തിന്റെ പ്രസിഡണ്ടായി  ബിബിൻ പി ജോസഫും സെക്രട്ടറിയുടെ ചുമതല  സുശീൽ കുമാർ കെ.എസ്സും നിർവഹിച്ചു വരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG