2024-25 വർഷത്തെ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കുരുമുളക് പുനരുദ്ധാരണ പദ്ധതി പ്രകാരം വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയുടെ  നേതൃത്വത്തിൽ വടക്കാഞ്ചേരി കൃഷിഭവനിൽ കുരുമുളക് കർഷകർക്ക് കുരുമുളക് വള്ളികൾ (പന്നിയൂർ-1) വിതരണം ചെയ്യുന്നു.   വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹന്റെ അധ്യക്ഷതയിൽ പദ്ധതിയുടെ ഉദ്ഘാടനം  വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് മുൻസിപ്പൽ ചെയർമാൻ പി. എൻ. സുരേന്ദ്രൻ നിർവഹിക്കുന്നു.

രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് പരിപാടിയിൽ കുരുമുളക് തൈകൾ വിതരണം ചെയ്യുന്നതായിരിക്കും. കൃഷിഭവനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ അപേക്ഷാ ഫോമും 2024-25 വർഷത്തെ നികുതി അടച്ച രസീതും സഹിതം വടക്കാഞ്ചേരി കൃഷിഭവനിൽ കാലത്ത് 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG