തെക്കുംകര : പൂക്കോട് വെറ്റിനറി കോളേജ് വിദ്യർത്ഥിയായ സിദ്ധാർത്ഥിനെ SFI ക്രിമിനിലുകൾ കൊലപ്പെടുത്തിയ കേസ് CBI അന്വേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പ് സെന്റെറിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കണ്ടംമാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി ജെ രാജു സദസ്സ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ തോമസ് പുത്തൂർ, കെ ചന്ദ്രശേഖരൻ, വി എ ഷാജി, കെ ആർ സന്ദീപ്, കുട്ടൻ മച്ചാട്, കെ എ അബ്ദുൾ സലാം, പി ടി മണികണ്ഠൻ, ഇ ജി ജോജു,വി ജെ ജമാൽ, പി ദുർഗ്ഗാദാസ്, പി എഫ് ജിന്റേ, തുടങ്ങിയവർ സംസാരിച്ചു.  സനൽ സണ്ണി, സന്തോഷ് എറക്കാട്ട്, പി ജെ അലക്സ്, ജയിംസ് കുണ്ടുകുളം,എ എ അഭിലാഷ്, കെ ശരൺ,എ എ ബഷീർ, ആൽബിൻ പാണേങ്ങാടൻ,എ ബി സഞ്ജയ്, എം വിജയൻ, പി ടി ഔസേഫ്,എ ബി ആഷിക്ക് തുടങ്ങിയവർ സദസ്സിന് നേതൃത്വം കൊടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG