ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഐ.എൻ.ടി.യു. സി നേതാവും , ഓട്ടോ ഡ്രൈവേഴ്സ് ആൻറ് ഓണേഴ്‌സ് സഹകരണ സംഘം പ്രസിഡന്റുമായ സി.കെ. രാമചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം എങ്കക്കാട് ഉങ്ങുതറ പരിസരത്ത് ചേർന്നു.
യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷ ഷീല മോഹൻ അധ്യക്ഷയായി. അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ രാജേന്ദ്രൻ അരങ്ങത്ത്, പി. എൻ. വൈശാഖ്, കെ. അജിത്കുമാർ, എൻ. ആർ. സതീശൻ, പി. ജി. ജയദീപ്, എ. എസ്. ഹംസ, എൻ. കെ. പ്രമോദ് കുമാർ, എം. എ. വേലായുധൻ, മധു നമ്പ്രത്ത്, എം. ശങ്കരനാരായണൻ ശശികുമാർ കൊടയ്ക്കാടത്ത്, സി. എ. ശങ്കരൻകുട്ടി, അഡ്വ.ടി. എസ്. മായാദാസ്, ഉണ്ണികൃഷ്ണൻ തിരുത്തിയിൽ , എൻ. കെ. അബ്ദുൾ റസാക്ക്, ബിജു കൃഷ്ണൻ, നാസർ മങ്കര, മെയ്സൺ.സി. എഫ്, മണികണ്ഠൻ അവണൂർ, ബിജു ഇസ്മയിൽ, വർഗ്ഗീസ്, സുനിൽ കുന്നത്തേരി , കൗൺസിലർമാരായ ഷീല മുരളി, സന്ധ്യ കൊടക്കാടത്ത്, ഡോ. ജോയൽ മഞ്ഞില, ബിജീഷ് പുതുരുത്തി, തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍