മന്ത്രിക്ക് അതൃപ്തി: കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എം.പി.എ. സമ്പത്തിനെ നീക്കി.

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എം.പി എ സമ്പത്തിനെ നീക്കി. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാർ ആണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. അതിനു മുമ്പ് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു സമ്പത്ത്. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തെ നിയമനത്തിലും വിവിധ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍