ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ചുമതലയേറ്റു. രാത്രി അത്താഴപൂജയ്ക്ക് ശേഷമായിരുന്നു മേൽശാന്തിമാറ്റം. കാലാവധി പൂർത്തിയായ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂരപ്പനെ നമസ്കരിച്ച് ശ്രീകോവിലിൻ്റെ താക്കോൽ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിനു കൈമാറി ചുമതല ഒഴിഞ്ഞു. ക്ഷേത്രം ഊരാളൻ താക്കോൽക്കൂട്ടം പുതിയ മേൽശാന്തി പൊട്ടക്കുഴിമന ശ്രീനാഥ് നമ്പൂതിരിക്കു കൈമാറി.


 അദ്ദേഹം ശ്രീലകത്തു കയറി നമസ്കരിച്ചു ശ്രീഗുരുവായൂരപ്പൻ്റെ പുതിയ മേൽശാന്തിയായി ചുമതലയേറ്റു. ഒക്ടോബർ ഒന്നുമുതൽ ആറു മാസമാണ് മേൽശാന്തിയുടെ കാലാവധി. മേൽശാന്തി മാറ്റം ആയതിനാൽ ശനിയാഴ്ച രാത്രി വിളക്കെഴുന്നള്ളിപ്പ് ഉണ്ടായിരുന്നില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG