പുന്നയൂർകുളം പഞ്ചായത്ത് വാർഡിൽ ആശാരികോളനിയിൽ രണ്ട് വയസ്സുള്ള പെൺ കുട്ടി വീടിന് സമീപത്തുള്ള വെള്ള കെട്ടിൽ വീണു മുങ്ങി മരിച്ചു. പാലക്കൽവീട്ടിൽ സനീഷിന്റെയും, വിശ്വനിയുടെയും മകൾ അഥിതി (2)യാണ് മരിച്ചത് വെള്ളിയാഴ്ച കാലത്ത് 10മണിയോടെ സംഭവം മരിച്ച അഥിതിയും, സഹോദരൻ രണ്ടാം ക്ലാസ് വിദ്യാർത്ഥി യും മായ ആര്യനും കൂടെ വീടിനടുത്തുള്ള തറവാട്ടു വീട്ടിലേക്ക് കളിക്കാൻ പോയിരുന്നു, കളി കഴിഞ്ഞു ആര്യൻ കുട്ടിയെ വീട്ടിൽ കൊണ്ടുവന്നു വരാന്തയിൽ ആക്കി വീണ്ടും തറവാട്ടു വീട്ടിലേക്ക് കളിക്കാനായി പോയെത്രെ.
സനീഷിന്റെ വീടിന്റെ സൈഡിൽ താഴ്ന്ന സ്ഥലത്ത് മഴ വെള്ളം കെട്ടിനി ന്നിരുന്ന വെള്ളകെട്ടിലാണ് കുട്ടി യെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്, കുട്ടിയുടെ അമ്മ വിശ്വനി കുളിക്കാൻ കയറിയത് കൊണ്ട് കളിക്കാൻപോയകുട്ടി തിരിച്ചു വന്നത് അറിഞ്ഞില്ലത്രേ, ഓട്ടോ ഡ്രൈവറായ സനീഷ് ഓട്ടോയും മായി പോയിരുന്നുരണ്ടാം തവണ കളി കഴിഞ്ഞു വന്നപ്പോളാണ് കുട്ടിക്കൂടെയില്ലാന്ന് അറിഞ്ഞതത്രേ. കുട്ടിയെ തിരക്കിയിറങ്ങി യപ്പോളാണ് വെള്ളകെട്ടിൽ മുങ്ങിമരിച്ചതായി കണ്ടത്. വടക്കേകാട് സി.ഐ അമൃത രംഗനും സംഘവും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍