1198 മിഥുനം 3
മകയിരം / അമാവാസി
2023 ജൂൺ 18, ഞായർ
ഇന്ന്;
. അച്ഛന്മാരുടെ ദിനം !
. **************************
[ Fathers Day; കുട്ടികൾക്ക് പലപ്പോഴും അച്ഛനെക്കാൾ വൈകാരികബന്ധം ഉണ്ടാവുന്നത് അമ്മയോടാണ്. അച്ഛനെ ഭയങ്കര ഗൗരവക്കാരായി കണ്ട് അമ്മ വഴി ആവശ്യങ്ങൾ അറിയിച്ച് നടപ്പിലാക്കുന്ന രീതിയാണ് പല കുടുംബങ്ങളിലും. അച്ഛനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അവരുടെ സ്‌നേഹത്തെയും കഷ്ടപ്പാടുകളേയും ഒര്‍ക്കുന്നതിനുമായാണ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്.]
അയ്യങ്കാളി ചരമ ദിനം !
്്്്്്്്്്്്്്്്്്്്
അന്തഃദേശീയ ഉല്ലാസയാത്രാ ദിനം !
International Picnic Day !
**************************
* അന്തഃദേശീയ സർഫിംഗ് ദിനം !
[ Surfing; ഒരു പലകയില്‍ കിടന്നോ നിന്നോ തിരമാലപ്പുറത്ത് സവാരിചെയ്യുക ]
അന്തഃദേശീയ ഓട്ടിസം സ്വാഭിമാനദിനം!
*****************************
[ International Autistic Pride Day ,
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു. ]
* World juggling Day !
* International Sushi Day !
* Global Burghfield BoxKart Bash Day !
* Clean Your Aquarium Day !
* അസർബൈജാൻ: മനുഷ്യ അവകാശ
ദിനം !
* സീഷെൽസ്: ദേശീയ ദിനം !
* കംബോഡിയ: റാണി മാതാവിന്റെ
ജന്മദിനം !
* USA;
National Go fishing Day !
National Splurge Day !
National Turkey Lovers’ Day !
Meet A Mate Week , the last day !
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്
"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും."
. [ - അയ്യങ്കാളി ]
************************
മഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനും, മഞ്ചേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് 22 വർഷത്തോളം മുസ്ലിം ലീഗ് എംഎൽഎ യും ആയ ഇസ്ഹാഖ് കുരിക്കളുടെയും (1950),
എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദൈവ തിരുമകള്‍ ' എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുള്ള തെന്നിന്ത്യന്‍ ചലച്ചിത്ര താരം സാറ അര്‍ജ്ജുന്‍ (2005) ന്റേയും,
തുടർച്ചയായ മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഹോക്കി കളിച്ച മധ്യനിര കളിക്കാരനായിരുന്ന ബൽജിത്ത് സിങ്ങ് ധില്ലൻ എന്ന ബല്ലിയുടെയും (1973)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***മണിപ്പൂരിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു; ആക്രമണം രാഷ്ട്രീയ നേതാക്കളിലേക്ക്
ഇംഫാല്‍: മണിപ്പുരില്‍ ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഴിമാറി രാഷ്ട്രീയ നേതൃത്വങ്ങളേയും പോലീസ് സ്റ്റേഷനുകളേയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായി മാറുന്നു. ഇതിനോടകം നിരവധി ജനപ്രതിനിധികള്‍ അക്രമിക്കപ്പെടുകയും അവരുടെ വീടുകള്‍ക്ക് തീവെക്കപ്പെടുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ വീടടക്കം കഴിഞ്ഞ ദിവസം കത്തിച്ചു. വ്യാഴാഴ്ച രാത്രി കേന്ദ്ര മന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ വീട് അഗ്‌നിക്കിരയാക്കി. മണിപ്പൂരിലെ ക്വാക്തയിലും കോങ്ബയിലും വെള്ളിയാഴ്ച രാത്രിയിലും ഇന്നലെയും വെടിവയ്പ്പ് തുടരുകയാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് വെള്ളിയാഴ്ച രാത്രി വൈകിയും ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കേണ്ടി വന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച സംസ്ഥാന ബിജെപി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെ 300 ഓളം വരുന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായി. ബിജെപി നേതാവും വനം-വൈദ്യുതി മന്ത്രിയുമായ തോംഗം ബിശ്വജിത് സിങ്ങിന്റെ വീടിനും ഓഫീസിനും നേരെയും ആക്രമണം ഉണ്ടായി.
ഇതിനിടെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഒരു പോലീസ് സ്റ്റേഷനും പോലീസിന്റെ ആയുധപ്പുരയും കൊള്ളയടിക്കാനുള്ള ശ്രമവും നടന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
സിങ്ജമേയിലെ ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.
വ്യാഴാഴ്ച രാത്രിയില്‍ വിദേശകാര്യ സഹമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ്ങിന്റെ ഇംഫാല്‍ നഗരത്തിലെ വീടിനുനേരെ ആദ്യം പെട്രോള്‍ ബോംബ് എറിഞ്ഞ് തീപടര്‍ത്തി, തകര്‍ക്കുകയായിരുന്നു.
തൊട്ടുദിവസം മുമ്പ് സംസ്ഥാനമന്ത്രി നെംച കിപ്ഗെനിന്റെ ഇംഫാലിലെ വീടും ആക്രമിച്ച് തീയിട്ടിരുന്നു. കുക്കി ഗോത്രവര്‍ഗക്കാരിയായ ഇവര്‍ മണിപ്പുരിലെ ഏക വനിതാമന്ത്രിയാണ്.
മേയ് 24ന് നൂറോളം പേര്‍ ചേര്‍ന്ന് പി.ഡ്ബ്ല്യു.ഡി മന്ത്രി ഗോവിന്ദാസ് കൊന്ത്ജൗമിന്റെ വീട് തകര്‍ക്കുകയുണ്ടായി.
മണിപ്പുരില്‍ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. അക്രമികള്‍ മതം നോക്കിയല്ല തീയിടുന്നത്’. മേയ് മൂന്നിന് തുടങ്ങിയ കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
***മൂന്നു ദിവസമായി കാത്തിരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാതെ പ്രധാനമന്ത്രി.
മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. 20 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ്. അതിന് മുന്‍പ് അവസരം ഒരുങ്ങുമോയെന്ന് അറിയില്ല.
***ജവാന്‍ ജനപ്രിയം ; ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും.
അടുത്ത ആഴ്ച മുതല്‍ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തും. നിലവില്‍ 8000 കേയ്സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ പ്രതിദിനം 12,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കും. ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ഇനി മുതല്‍ ജവാന്‍ മദ്യം അര ലിറ്ററില്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്. ഒരു മാസം 1.5 ലക്ഷം കെയ്സ് ജവാന്‍ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് വില. അര ലിറ്ററില്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കൂടുതല്‍ ജവാന്‍ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.
പ്രാദേശികം
***************
***വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തവും പിഴയും
വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും എറണാകുളം ജില്ലാ പോക്സോ കോടതി നിരീക്ഷിച്ചു. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്
***പുരാവസ്‌തു തട്ടിപ്പ്; കെ സുധാകരന്റെ പേര് ഒഴിവാക്കാൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ്, ദൃശ്യങ്ങൾ പുറത്ത്
പുരാവസ്‌തു തട്ടിപ്പ് കേസിൽനിന്ന് കെപിസിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാം പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ എബ്രഹാം കണ്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൈറ്റില എമറാൾഡ് ഹോട്ടലിൽ 2021 നവംബർ മൂന്നിനായിരുന്നു കൂടിക്കാഴ്‌ച.
***കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി
കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ സിപിഎം മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു പാര്‍ട്ടി അംഗത്തെയും പുറത്താക്കിയ നടപടി ജില്ലാ നേതൃത്വം ശരിവെച്ചു. തെറ്റായ സാമ്പത്തിക ഇടപാടിൽ പെട്ടതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
***കേരളത്തിൽ കാലവർഷം ശക്തമാകും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
18-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
19-06-2023: ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-06-2023: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
21-06-2023: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
***കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടെന്നും പരിപാലിക്കപ്പെടുമെന്ന് ഉറപ്പില്ലന്നും മനോരമ എഡിറ്റോറിയൽ. പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടിരിക്കുന്നുവെന്നതിൽ സംശയമില്ലെന്നും, അതേസമയം പാതകളുടെ ആരോഗ്യം കുറ്റമറ്റവിധം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുപറയാനാകുമോ എന്നുമാണ് മനോരമയുടെ എഡിറ്റോറിയൽ തുടക്കത്തിൽ പറയുന്നത്. എന്നാൽ റോഡ് പരിപാലനം മെച്ചപ്പെടുത്താൻ വരുത്തിയ സുതാര്യമായ മാറ്റങ്ങളെ കുറിച്ച് ഒരക്ഷരം എഴുതാൻ മനോരമ തയ്യാറായില്ല. കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ള പച്ച, നീല ബോർഡുകളെ കുറിച്ച് മലയാള മനോരമ എഡിറ്റോറിയൽ പറയാതെ പോയതാണ് മന്ത്രി ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിൽ അക്കമിട്ട് നിരത്തുന്നത്.
***മാധ്യമ വ്യവസായത്തിൽ അടിമപ്പണിക്ക് സമാനമായ അന്തരീക്ഷം: എളമരം കരീം
ലേബർകോഡ് വന്നശേഷം മാധ്യമരംഗത്ത് തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു. മാധ്യമരംഗത്തെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ യൂണിയനുകൾ സംയുക്തമായി നീങ്ങാത്തതാണ് ഇതിന് കാരണമെന്നും എളമരം കരീം എം പി പറഞ്ഞു. ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) ആഭിമുഖ്യത്തിൽ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ കലൂരിലെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
*** ഉപതെരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് 19ന്
ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂൺ 19 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അന്നു മുതൽ ജൂലൈ 4 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിക്കും.
ദേശീയം
***********
***പശ്ചിമബംഗാൾ സംഘർഷം; കാളിഗഞ്ചില്‍ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളിഗഞ്ചിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നവരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർഗാനസിൽ ഗവർണർ സിവി ആനന്ദബോസ് സന്ദർശനം നടത്തി. ഗവർണർ ബിജെപിക്കാരെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ടിഎംസി പറഞ്ഞു. ബിജെപിയും സിപിഎമ്മും കോൺഗ്രസും പറയുന്നതു നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽഘോഷ് വ്യക്തമാക്കി
***സംഹരിക്കാനായി 'ബിപോർജോയ്' എത്തിയപ്പോൾ ഗുജറാത്ത് സർക്കാറിന്റെ 'സീറോ കാഷ്വാലിറ്റി' പ്രോഗ്രോമിലൂടെ പിറന്നത് 709 കുട്ടികൾ
ശക്തമായ കാറ്റും മഴയും അവഗണിച്ചാണ് പല ഗർഭിണികളെയും രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ‘108’ ആംബുലൻസിനുള്ളിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു എന്ന വാർത്തയും പുറത്തു വന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ‘സീറോ കാഷ്വാലിറ്റി’ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
*** സിപിഐ എം എംപി സു വെങ്കിടേശനെതിരെ അപകീർത്തി പ്രചാരണം നടത്തിയ ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
സംഭവത്തെ തുടർന്ന് മധുരയിലെ ജഡ്‌ജിമാരുടെ വീടിന് സമീപം ബിജെപി പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയാണ്.
മധുരയിലെ സിപിഐ എം കൗൺസിലറായ വിശ്വനാഥൻ ഒരു ശുചിത്വ തൊഴിലാളിയോട് അഴുക്കുചാൽ വൃത്തിയാക്കാൻ നിർബന്ധിച്ചെന്നും, തൊഴിലാളി അലർജിയെ തുടർന്ന് മരിച്ചെന്നുമായിരുന്നു സൂര്യയുടെ ട്വീറ്റ്. വിഷയത്തിൽ വെങ്കിടേശൻ മൗനം പാലിക്കുകയാണെന്നും, വിഘടനവാദത്തിന്റെ കപട രാഷ്‌ട്രീയം ആ അഴുക്കുചാലിനേക്കാൾ മോശമാണെന്നും സൂര്യ ട്വീറ്റിൽ ആക്ഷേപിച്ചിരുന്നു
***കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ 15,000-ത്തിലധികം സർക്കാർ ജീവനക്കാർക്ക് ഒരു മാസമായി ശമ്പളമില്ല.
ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനി(എച്ച്ആർടിസി)ലാണ് ശമ്പളം മുടങ്ങിയ ജീവനക്കാർ അധികമുള്ളത്. 11,000പേർ . കൂടാതെ മെഡിക്കൽ കോളേജുകൾ, വനം, ജലവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലുള്ളവർക്കാണ് ശമ്പളം ലഭിക്കാത്തത്
അന്തഃദേശീയം
*******************
ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു.
കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള അരവിന്ദ്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവമുണ്ടായത്. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. കുത്തേറ്റ് അരവിന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനാണ്.
***ഫയൽ ട്രാൻസ്ഫർ സോഫ്റ്റ്‌വെയർ വഴി ആഗോള തലത്തിൽ വൻ ഹാക്കിംഗ്; ഇരയായവരിൽ അമേരിക്കൻ സർക്കാർ ഏജൻസികളും
അമേരിക്കൻ സർക്കാരിന്റെ വിവിധ ഏജൻസികൾ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സൈബർ സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി (സിഐഎസ്എ) യാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഫയലുകൾ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ന്യൂനതകൾ മുതലെടുത്തു കൊണ്ട് നടന്ന ആഗോള ഹാക്കിംഗ് ക്യാംപയിനാണ് അമേരിക്കൻ സർക്കാർ ഇരയായിരിക്കുന്നത്.
***വരിവരിയായി നിർത്തി, പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു, 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്
ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്.
അതിദാരുണമായ കാഴ്ച കണ്ട് പേടിച്ച് തെരുവിലേക്ക് ഓടി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. വെടിവെപ്പിൽ കുട്ടികളുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്
കായികം
************
***ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ കേന്ദ്രം; ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ കത്ത്
സമരം ചെയ്ത താരങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നത് നീട്ടിവയ്ക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ സംഘാടകര്‍ക്ക് കത്തയച്ചു. താരങ്ങള്‍ വീണ്ടും സമരം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ കത്തയച്ചിരിക്കുന്നത്. ഈ മാസം നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസിനും ലോക ചാംപ്യന്‍ഷിപ്പിനും മുന്നോടിയായുള്ള ഗുസ്തി യോഗ്യതാ മത്സരങ്ങള്‍ ആഗസ്റ്റിലേക്ക് മാറ്റണമെന്നാണ് അഭ്യര്‍ത്ഥന.
***പതിനഞ്ചാം ടെസ്റ്റ് സെഞ്ചുറിയുടെ മൊഞ്ചില്‍ ഉസ്‌മാന്‍ ഖവാജ; ആഷസില്‍ ഓസീസ് വീഴ്‌ച, തിരിച്ചടി
എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 393 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയക്കായി സെഞ്ചുറി നേടി ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. ഖജാവ 199 പന്തിലാണ് പതിനഞ്ചാം ടെസ്റ്റ് ശതകം കണ്ടെത്തിയത്. അഞ്ച് വിക്കറ്റ് നഷ്‌ടമായ ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാം ദിനം മൂന്നാം സെഷനില്‍ 69 ഓവറില്‍ 229 റണ്‍സ് എന്ന നിലയിലാണ്. ഖവാജ 199 പന്തില്‍ 100* ഉം, അലക്‌സ് ക്യാരി 6 പന്തില്‍ 2* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ 164 റണ്‍സ് കൂടി ഓസീസിന് വേണം. ഓസീസിനായി ട്രാവിസ് ഹെഡ് ഫിഫ്റ്റി കണ്ടെത്തി.
വാണിജ്യം
************
***വ്യാജ ജിഎസ്ടി ബില്ലുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജിഎസ്ടി കൗൺസിൽ
വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചതായാണ് വാർത്തകൾ.
വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്,
***തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല.
കുത്തനെ ഉയര്‍ന്ന വില ഇന്നലെ മാറാതെ തുടർന്നു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് മിനിഞ്ഞാന്ന് 320 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,080 രൂപയാണ്.
ഇന്നത്തെ സ്മരണ !!!
***********************
എ.ആർ. രാജരാജവർമ്മ മ. (1863-1918)
അയ്യൻകാളി മ (1863 -1941)
എസ്. രമേശൻ നായർ മ. (1948-2021)
ബോബി കൊട്ടാരക്കര മ. (1952 -2001 )
പി.വി. നീലകണ്ഠപ്പിള്ള മ. ( 1922-2015)
കെ ആർ സച്ചിദാനന്ദൻ മ. (1972-2020)
ഹരിലാൽ ഗാന്ധി മ. (1888-1948)
മുഷ്താക്ക് അലി മ. (1914-2005)
മാക്സിം ഗോർക്കി മ. (1868-1936)
ഡഗ്ലസ് ജാർഡീൻ മ. (1900-1958)
ഹൊസേ സരമാഗോ മ. (1922-2010)
ജോർജി ദിമിത്രോവ് ജ. (1882-1949)
ബാരാക്ക് ഒബാമ (സീനിയർ) ജ. (1936-1982)
ചരിത്രത്തിൽ ഇന്ന്…
**********************
1583 - ആദ്യത്തെ ലൈഫ് ഇൻഷുറൻസ് പോളിസിയ്ക്ക് ലണ്ടനിൽ തുടക്കം.
1178 - ചന്ദ്രനിലെ ജിയോർദാനോ ബ്രൂണോ ഗർത്തത്തിന്റെ രൂപവത്കരണം, അഞ്ച് കാന്റർബറി സന്യാസികൾ കണ്ടതായി അവകാശപ്പെട്ടു. [ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഈ ഗർത്ത രൂപവത്കരണത്തിനു കാരണമായ കൂട്ടിയിടി ആണെന്നു കരുതുന്നു.]
1429 - പറ്റായ് യുദ്ധം: ജോൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട, ജോൺ ഫാസ്റ്റോഫ് നയിച്ച ഇംഗ്ലീഷ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിന് തുടക്കം കുറിച്ചു.
1767 - ഇംഗ്ലീഷ് നാവികനായ സാമുവൽ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപിലെത്തി. ഈ ദ്വീപിലെത്തുന്ന ആദ്യ യുറോപ്യനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.
1812 - യു.എസ്. കോൺഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1815 - ബെൽജിയത്തിലെ വാട്ടർലൂവിൽ വെച്ച് നടന്ന യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു.
1953 - ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ഈജിപ്ത് റിപ്പബ്ലിക്കായി.
1954 - പിയറി മെൻഡെസ് ഫ്രാൻസിന്റെപ്രധാനമന്ത്രിയായി.
1964 - സമുദ്രത്തിനടിയിലൂടെ കേബിളുകളിട്ട് ആദ്യത്തെ ട്രാൻസ് പസഫിക് ടെലിഫോൺ സർവീസിന് തുടക്കമായി.
1972 - അമേരിക്കൻ പ്രസിഡന്റിനെതിരായ 'വാട്ടർഗേറ്റ് സ്കാൻഡൽ' പുറം ലോകം അറിയുന്നു.
1972 - ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ജെറ്റ് വിമാനം തകർന്നു 118 പേർ കൊല്ലപ്പെട്ടു.
1983 - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കൻ വനിതയായി.
2006 - കസാഖിസ്ഥാന്റെ ആദ്യ കൃത്രിമോപഗ്രഹമായ കാസ്‌സാറ്റ് വിക്ഷേപിച്ചു.
2007 - കേരളത്തിൽ പകർച്ചപനിമൂലം മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു.
2009 - നാസ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽആർഒ) വിക്ഷേപിച്ചു.
2018 - വടക്കൻ ഒസാക്കയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
0 അഭിപ്രായങ്ങള്‍