വടക്കാഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം.

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ നിയന്ത്രണം വിട്ട ലോറികൾ കൂട്ടിയിടിച്ചു. ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പരിസരത്താണ് അപകടം നടന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷൊർണൂരിൽ നിന്നും എറണാകുളത്തേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയും എതിർ ദിശയിൽ നിന്നും വന്നിരുന്ന പേരാമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുവാഹങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു . വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍