ചേലക്കര ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു

ചേലക്കരക്കാരുടെ ചിരകാല സ്വപ്നമായ ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതായി  മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയിൽ തോന്നൂർക്കര ഐ ടി സി  യുടെ എതിർ വശത്ത് നിന്നാരംഭിച്ച് നാട്യൻചിറയിൽ ചെന്ന് കയറാവുന്ന രീതിയിലാണ് റോഡിന്റെ അലൈൻമെന്റ്  തയ്യാറാക്കിയിരിക്കുന്നത്. 



 തോന്നൂർക്കര , ചേലക്കര , വെങ്ങാനെല്ലൂർ എന്നീ മൂന്ന് വില്ലേജുകളിൽ ഉൾപ്പെട്ട 89 സർവ്വെ നമ്പറുകളിലായുള്ള  സ്ഥലങ്ങൾ  ആണ്  പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി  ഏറ്റെടുക്കുന്നത് . മൂന്ന് വില്ലേജുകളിലായി 11.488 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് അനുമതി ലഭിച്ചത് . ഭൂമി ഏറ്റെടുക്കുന്നതിന് കിഫ് ബി ഫണ്ടിൽ നിന്ന് 3,16, 80,000/- മൂന്ന് കോടി പതിനാറ് ലക്ഷത്തി എൻപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബൈപ്പാസിന്റെ നിർമ്മാണത്തിനായി 80 കോടി രൂപയുടെ വിശദമായ പദ്ധതി രേഖയാണ്  കിഫ്ബി ക്ക് സമർപ്പിച്ചിരിക്കുന്നത്.  



റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതല കേരള റോഡ്സ് ഫണ്ട് ബോർഡിനാണ് നൽകിയിരിക്കുന്നത്. വാഴക്കോട് - പ്ലാഴി റോഡിലെ ചേലക്കര ഭാഗത്തെ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കിഫ്ബിയുടെ അന്തിമാനുമതി ലഭിക്കുന്ന മുറക്ക് ബൈപ്പാസിന്റെ നിർമ്മാണം ആരംഭിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവ്വെ നമ്പറുകൾ ചുവടെ ചേർക്കുന്നു.



 തോന്നൂർക്കര വില്ലേജിലെ സർവ്വേ നമ്പർ

 200/1, 200/2 , 200/3 , 201/1 , 201/4 ,  201/5  , 201/7 , 201/8 , 201/9 , 202/2 , 202/3 , 213 . 

ചേലക്കര വില്ലേജിലെസർവ്വേ നമ്പർ 352/1,353/1,354/1,365/1,366/1, 367 , 369 

വെങ്ങാനെല്ലൂർ വില്ലേജിലെ സർവ്വേ നമ്പർ

168/1 , 168/2 , 170/1 , 170/2 , 171/1 , 171/2 , 171/3 , 176/5 , 177/1 , 177/2 , 179/1 , 179/2 , 181/1 , 181/4 , 182/1 , 196/1 , 196/2 , 196/3 , 196/4 , 201/2 , 202/4 , 203/5 , 222/8 , 222/9 , 222/23 ,  223 ,  224/1 , 225 , 226/6 , 237/1 , 237/2 , 237/3 , 237/4 , 237/5 , 241, 254 , 255 , 256/6 , 264 , 266/5 , 226/7 , 268 , 269/4 , 270/3 , 270/4 , 270/5 , 270/8, 401, 403/3, 403/4 , 404/3, 405/2 , 408 , 414/2 , 414/8 , 416 , 424 , 425/2 , 425/3 , 425/4 , 427/3 , 428, 429, 430 ,  431/1 , 431/3 , 431/4 , 432/1 , 432/3 , 432/5.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍