1198 എടവം 9
തിരുവാതിര / ചതുർത്ഥി
2023 മെയ് 23, ചൊവ്വ
ഇന്ന്;
ലോക ആമ ദിനം !
്്്്്്്്്്്്്്്്്്്
* ജർമ്മനി : ഭരണഘടന ദിനം !
* ജമയിക്ക: തൊഴിലാളി ദിനം !
* മെക്സിക്കൊ: വിദ്യാർത്ഥി ദിനം!
* അരോമാനിയൻ ദേശീയ ദിനം !
* USA;
National Library Workers Day
National Lucky Penny Day
National Title Track Day
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്്്്്
''വേതാളങ്ങളോടു പൊരുതുന്നവൻ താൻ തന്നെ ഒരു വേതാളമായിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. പാതാളത്തിലേക്ക് ദീർഘനേരം ഉറ്റുനോക്കിക്കൊണ്ടിരുന്നാൽ പാതാളം പിന്നെ നിങ്ങളെ നോക്കാനും തുടങ്ങും.''
'' നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ?''
''ഏതു പുരുഷനും സ്വന്തം അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.''
. [ - ഫ്രീഡ്റിക്ക് നീച്ച ]
. ******************
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക ഉപനായക വേഷങ്ങൾ ചെയ്തിട്ടുള്ള, എൺപതുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സൂപ്പർതാരങ്ങളിൽ ഒരാളും
ആറടി രണ്ടിഞ്ച് ഉയരമുള്ള യുവ നടനായിരുന്ന റഹ്‌മാൻ എന്ന റഷീൻ റഹ്‌മാന്റേയും (1967),
വാണിജ്യപരമായി മികച്ച വിജയം നേടിയ, ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സെക്കന്‍ഡ്‌ഷോ' എന്ന ആദ്യ ചിത്രം, 2014ല്‍ 'കൂതറ', സുകുമാരക്കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റേയും (1983),
മലയാള അഭിനേത്രി രെകിത രാജേന്ദ്രകുറുപ്പ് എന്ന ഭാമയുടെയും (1989),
മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയും മികച്ച കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുള്ള കെ.ആർ. ടോണിയുടേയും (1964),
നോവലിസ്റ്റും, കഥാകൃത്തും മാനേജ്‌മെന്റ്, സെയില്‍സ് എന്നീ മേഖലകളില്‍ പ്രവർത്തിച്ചിരുന്ന, ഇപ്പോള്‍ മുംബെയില്‍ ഇന്‍ഫ്‌ളൈറ്റ് സര്‍വീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, 'തത്ത്വമസി പുരസ്കാര ജേതാവു'കൂടിയായ സി.പി കൃഷ്ണകുമാറിന്റേയും (1960),
ദശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ അനാത്തൊളി യുവ്ജ്നെവിച് കാർപ്പോവിന്റെയും (1951) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***കേരളം രാജ്യത്തിന് മാതൃക; സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടെന്ന് ഉപരാഷ്‌ട്രപതി
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിന് പ്രധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. ഭരണഘടനാ നിർമാണ സഭയിൽ നിന്ന് ഇതിനുള്ള ഊർജമുൾക്കൊള്ളണമെന്നും നിയമസഭ മന്ദിരത്തിന്റെ സിൽവർജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തിന് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.
ദീർഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. മറ്റ് നിയമസഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമനപരമായ നിയമനിർമാണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വ്യാപനം ഇവിടെയാണ്. സംസ്ഥാനമെന്നും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നാടാണിത്. സംസ്ഥാനത്തിന്റെ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയും പുരോഗമനപരമായ തൊഴിൽ സംസ്‌കാരവും ഭരണനിർവഹണത്തിൽ പുതിയ പാതകൾ രചിക്കാൻ സഹായിക്കും. ആഭ്യന്തര ഉൽപ്പാദനത്തിന് വലിയ സംഭാവന നൽകിയ പ്രവാസിമലയാളികൾ അഭിനന്ദനമർഹിക്കുന്നു.
***ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2022; നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
രാജീവ്‌നാഥ് സംവിധാനംചെയ്‌ത ഹെഡ്‌മാസ്റ്റർ, ശ്രുതി ശരണ്യം സംവിധാനംചെയ്‌ത ബി 32-44 വരെ എന്നിവ 2022ലെ മികച്ച സിനിമയ്‌ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം ഇരുവരും പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (ചിത്രം: അറിയിപ്പ്), ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നിവയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ അർഹനായി. ദർശന രാജേന്ദ്രൻ (ജയ ജയ ജയഹേ, പുരുഷ പ്രേതം) ആണ് നടി. ജൂറി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
സമഗ്രസംഭാവനയ്‌ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ പി കുമാരനാണ്. റൂബി ജൂബിലി പുരസ്‌കാരം കമൽഹാസനും.
മറ്റ് പുരസ്‌കാരങ്ങൾ: ചലച്ചിത്രപ്രതിഭ: വിജയരാഘവൻ, ശോഭന, വിനീത്, ഗായത്രി അശോകൻ, മോഹൻ ഡി കുറിച്ചി.
രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും, രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: രാരിഷ് ജി കുറുപ്പ്. സഹനടൻ: തമ്പി ആന്റണി, അലൻസിയർ, സഹനടി: ഹന്ന റെജി കോശി, ഗാർഗി അനന്തൻ, ബാലതാരം: ആകാശ് രാജ്, ബേബി ദേവനന്ദൻ. കഥ: എം മുകുന്ദൻ (മഹാവീര്യർ). തിരക്കഥ: സണ്ണി ജോസഫ്, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് (ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ബി 32–-44 വരെ), ഗാനരചയിതാവ്: വിനായക് ശശികുമാർ, സംഗീത സംവിധാനം: കാവാലം ശ്രീകുമാർ, പശ്‌ചാത്തല സംഗീതം: റോണി റാഫേൽ, ഗായകൻ: കെ എസ് ഹരിശങ്കർ, ഗായിക: നിത്യ മാമ്മൻ, ഛായാഗ്രാഹകൻ: അബ്രഹാം ജോസഫ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ശബ്ദലേഖകൻ: വിഷ്‌ണു ഗോവിന്ദ്, കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ, മേക്കപ്പ്‌മാൻ: അമൽ ചന്ദ്രൻ, വസ്‌ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, ബാലചിത്രം: ഫൈവ് സീഡ്‌സ്, ദേശീയോദ്‌ഗ്രഥന ചിത്രം: സൗദി വെള്ളയ്‌ക്ക, ജീവചരിത്ര സിനിമ: ആയിഷ, ചരിത്ര സിനിമ: പത്തൊമ്പതാം നൂറ്റാണ്ട്, പരിസ്ഥിതി ചിത്രം: വെള്ളരിക്കാപ്പട്ടണം, മികച്ച ഇതരഭാഷാചിത്രം: പൊന്നിയിൻ ശെൽവൻ–1
പ്രാദേശികം
***************
*** സംസ്ഥാനത്ത് 97 പുതിയ സ്‌കൂൾ കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
കണ്ണൂർ ധർമടം മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്‌ഘാടനം. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിങ് ലാബ് കൂടി ഉദ്ഘാടനംചെയ്യും. 12 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടും. ഉദ്‌ഘാടന ചടങ്ങ് തത്സമയം മറ്റ് സ്‌കൂളുകളിലും കൈറ്റ് സംപ്രേഷണം ചെയ്യും. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത് പ്രാദേശിക ഉദ്‌ഘാടനങ്ങളും നടക്കും.
***പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ; ഹൈക്കോടതി കേസെടുത്തു
കൊച്ചി: പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി കേസെടുത്തു. ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.
***നിയമസഭ പാസാക്കിയ ചില ബില്ലുകൾക്ക് ഇപ്പോഴും അനുമതിയില്ല; ഗവർണറെ വേദിയിരിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി
നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം സംസ്ഥാന നിയമസഭയിലെ പല നിയമ നിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭ കെട്ടിടത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
***കൊച്ചിയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവ്
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കാറോട്ട് വീട്ടിൽ അനിൽകുമാറിനെ (55)യാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
അനിൽകുമാർ ജോലിചെയ്‌തിരുന്ന ഫ്ലാറ്റിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. സെക്യൂരിറ്റി ക്യാബിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി അമ്മയെ വിവരം അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
***സ്‌കൂൾ തുറക്കൽ മുന്നൊരുക്കം സമയബന്ധിതമായി ഉറപ്പാക്കണം: മുഖ്യമന്ത്രി
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനുള്ള നടപടി പൂർത്തീകരിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നു ണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി ടി എയുടെ നേതൃത്വത്തിൽ ജനകീയ സന്നദ്ധ പ്രവർത്തനം നടത്തി സ്‌കൂൾ ശുചീകരിക്കണം. സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകൾ, അദ്ധ്യപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ മുതലായവയെ സഹകരിപ്പിക്കണം.
***തലശേരി ബിഷപ്പ് പറഞ്ഞത് യാഥാർഥ്യമെന്ന് കെ സുധാകരൻ
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് യാഥാർഥ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അദ്ദേഹത്തിന്റെ പ്രസ്‌താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് സിപിഐ എം വളഞ്ഞിട്ട് ആക്രമിക്കുന്നത്. കണ്ണൂരിൽ സിപിഐ എം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാർഥ വസ്‌തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാമെന്നും സുധാകരൻ പ്രസ്‌താവനയിൽ പറഞ്ഞു.
***പത്തനംതിട്ടയില്‍ ആടിനെ കടുവ പിടികൂടി; ദൃശ്യങ്ങള്‍ നേരില്‍കണ്ടു ഭയന്ന് വീട്ടുകാര്‍
വടശേരിക്കര ബൗണ്ടറിയില്‍ കടുവയിറങ്ങി. പ്രദേശത്തെ ഒരു ആടിനെ പിടിച്ചുകൊണ്ടുപോയി കടുവ കൊന്നുതിന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
***തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത് (32) മരിച്ചു.
പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരന്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
***അരിക്കൊമ്പന്‍ തിരിച്ചെത്തി; രണ്ടുദിവസമായി തുടരുന്നത് മുല്ലക്കുടിയിലെന്ന് വനംവകുപ്പ്
മേഘമലയിലെ ഉള്‍ക്കാടുകളിലായിരുന്ന അരിക്കൊമ്പന്‍ പെരിയാര്‍ കടുവാസങ്കേതത്തില്‍ തിരികെയെത്തിയതായി വനംവകുപ്പ്.
പെരിയാര്‍ അതിര്‍ത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പന്‍ ഇപ്പോള്‍ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
സാംസ്കാരികം
********************
***ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നാലാം തവണയും ആലുങ്കല്‍ വീട്ടിലേക്ക്.
പ്രശസ്‌ത ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജിനാണ് 2022ലെ ഏറ്റവും മികച്ച ബാലതാരത്തിലുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം ലഭിച്ചത്. രാജീവ് നാഥ് സംവിധാനം ചെയ്ത് ഹെഡ്മാസ്റ്റര്‍ എന്ന സിനിമയിലെ അഭിനയമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. രാജീവ് ആലുങ്കലിന് മൂന്ന് തവണയാണ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം ലഭിച്ചത്. രമേഷ് പിഷാരടി ഒരുസ്വകാര്യ ടെലിവിഷൻ ചാനലില്‍ പങ്കുവച്ച നര്‍മ്മകഥ തന്റെ മനോധര്‍മ്മമനുസരിച്ച് ചിത്രീകരിച്ച് അകാശ് രാജ് നവമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ദേശീയം
***********
***'രാസവള ജിഹാദ് അവസാനിപ്പിക്കും'; ജൈവകൃഷിയ്ക്ക് വേണ്ടി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
രാസവളത്തിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ജനങ്ങള്‍ ജൈവ കൃഷിയിലേക്ക് പൂര്‍ണ്ണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ് കലാക്ഷേത്ര സമ്മേളനത്തില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
”കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. അതിലെല്ലാം അദ്ദേഹം പറഞ്ഞത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെ പ്പറ്റിയായിരുന്നു. ഈയടുത്ത് ഇറങ്ങിയ ഒരു ഡോക്യുമെന്ററിയിലും ആസാമിലെ ഫലഭൂയിഷ്ടമായ മണ്ണിന്റെ കഴിവിനെപ്പറ്റി പറഞ്ഞിരുന്നു. അവയെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. അങ്ങനെ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് ഫോസ്‌ഫേറ്റ്, യൂറിയ, തുടങ്ങിയ വളങ്ങളെ ആശ്രയിക്കേണ്ടി വരില്ല,” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു
***കർണാടക മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ സിദ്ധരാമയ്യയുടെ സാമ്പത്തിക നയങ്ങൾക്കെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ.
ചിത്രദുർഗ ജില്ലയിൽ ഹോസ്ദുർഗ താലൂക്കിൽപ്പെടുന്ന കാനുബെനഹള്ളി ലോവർ പ്രൈമറി സ്‌കൂളിലെ അധ്യാപകനായ എംജി ശാന്തമൂർത്തിയെയാണ് ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ സസ്‌പെൻ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ വരുത്തിവച്ചിട്ടുള്ള കടങ്ങളുടെ കണക്കുകൾ ചർച്ച ചെയ്യുന്നതിനോടൊപ്പം, സിദ്ധരാമയ്യയുടെ സൗജന്യനയത്തെ വിമർശിക്കുകയും ചെയ്യുന്നതായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം
***ജി 20 ഉച്ചകോടിക്ക് ഇന്ന് കശ്മീരിൽ തുടക്കം; പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പാകിസ്ഥാൻ ശ്രമം
ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള മെയ് 22 മുതൽ 24 വരെ നടക്കുന്ന ടൂറിസം വര്‍ക്കിങ് കമ്മിറ്റിക്ക് ജമ്മു കശ്മീർ ആതിഥേയത്വം വഹിക്കുകയാണ്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ മറൈൻ കമാൻഡോകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇതിനകം കശ്മീരിൽ വിന്യസിച്ചുകഴിഞ്ഞു. എന്നാൽ ഇതിനിടെ പാക്കിസ്ഥാൻ ജി 20 മീറ്റിങ്ങ് തടസപ്പെടുത്താനും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാനും ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനായി പലരെയും സമീപിച്ചിട്ടുണ്ടെന്നാണ് സിഎൻഎൻ ന്യൂസ് 18 നു ലഭിച്ച കത്തിൽ നിന്നും വ്യക്തമാകുന്നത്
***കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; ജാര്‍ഖണ്ഡ് കൃഷി - മൃഗസംരക്ഷണ - സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ഷിക - മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള്‍ പഠിക്കാനെത്തിയതാണ് സംഘം. കേരളത്തിലെ നല്ല മാതൃകകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
***മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, നിരോധനാജ്ഞ
ഇംഫാലിലെ ന്യൂ ചെക്കോണ്‍ പ്രദേശത്തെ മെയ്ദി, കുക്കി സമുദായങ്ങളിലെ ഒരു വിഭാഗം ഏറ്റുമുട്ടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആയുധധാരികളായ മൂന്ന് കുക്കി ആദിവാസികള്‍ ന്യൂ ചെക്കോണ്‍ പരിസരത്ത് കടയടക്കാന്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതോടെയാണ് സംഘര്‍ഷം പൊട്ടി പുറപ്പെട്ടത്.
***തെന്നിന്ത്യൻ താരം ശരത് ബാബു(71) അന്തരിച്ചു; അന്ത്യം ഹൈദരാബാദിൽ വെച്ച്
അണുബാധയെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തെലുങ്ക് , തമിഴ് സിനിമകളിൽ നിരവധി വേഷങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച താരമായിരുന്നു അദ്ദേഹം. മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല എന്നിവയാണ് ശരത് ബാബു അഭിനയിച്ച മലയാള ചിത്രങ്ങൾ
അന്തർദേശീയം
*******************
***കുവൈറ്റിൽ നിന്ന് സ്വർണവുമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇനി കസ്റ്റംസ് രേഖകൾ നിർബന്ധം
കുവൈത്തിൽ നിന്നും സ്വർണ ബാറുകളുമായി യാത്ര ചെയ്യുന്നവർ കുവൈത്ത് എയർപോർട്ടിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിന്റെ സ്റ്റേറ്റ്‌മെൻ്റ് വാങ്ങിച്ചിരിക്കണമെന്ന് കസ്റ്റംസ് നിർദ്ദേശം. എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഈ നിയമം ബാധകമാണ്. ആവശ്യമായ കസ്റ്റംസ് നടപടികൾക്കു ശേഷം വേണം ഈ സ്റ്റേറ്റ്‌മെൻ്റ് വാങ്ങാൻ. അടുത്ത കാലങ്ങളിലായി ധാരാളം യാത്രക്കാർ വലിയ അളവിൽ സ്വർണം വിദേശ രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഈ നടപടിയെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
***ലോകത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച റോഡ്; സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ചാർജ് ചെയ്യാം! സ്വീഡൻ മാതൃക
സ്വീഡൻ വിപ്ലവകരമായ ഒരു മാറ്റമാണ് ഉടൻ കൊണ്ടുവരാൻ പോകുന്നത്. ലോകത്തിലെ ആദ്യത്തെ സ്ഥിരമായി വൈദ്യുതീകരിച്ച റോഡ്.
ഈയൊരു മാറ്റത്തിലൂടെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് സ്വീഡന്റെ ലക്ഷ്യം. യാത്രയ്ക്കിടയിലും ഇവികൾ ചാർജ് ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം സൃഷ്ടിക്കുന്നതിലൂടെ, ചാർജിംഗ് സ്റ്റേഷനുകൾക്കിടയിലുള്ള യാത്രാ ദൂരം വർദ്ധിപ്പിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ഉണ്ടാക്കാനും സ്വീഡൻ ലക്ഷ്യമിടുന്നു
കായികം
************
***നാല് മത്സരം ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍! ചരിത്രത്തിലിടം പിടിച്ച് 2023
ചെന്നൈ: ചരിത്രത്തിലിടം നേടി ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറക്കുന്ന ഐപിഎല്ലായിരിക്കുകയാണ് ഈ സീസണിലേത്. ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ തന്നെ ചരിത്രം പിറന്നു. 1066 സിക്‌സുകളാണ് ഇതുവരെ ഐപിഎല്ലിലുണ്ടായത്. ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം
വാണിജ്യം
************
***സെൻസെക്സും, നിഫ്റ്റിയും കുതിച്ചുയർന്നു
നിഫ്റ്റി 50 സൂചിക 111 പോയിന്റുകൾ വർധിച്ച് 18,408.25 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 234 പോയിന്റുകൾ കയറി 61,963.68 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ബാങ്ക്, മീഡിയ ഫിനാൻഷ്യൽ എന്നിവ മാത്രമാണ് ഇന്ന് നഷ്ടം നേരിട്ടത്
*** ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44640 രൂപയായി. ഒരു ഗ്രാമിന് 5580 രൂപയുമാണ് നിരക്ക്. ഇന്നലേയും സ്വർണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമായിരുന്ന ഇന്നലെ സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടന്നത്.
ഇന്നത്തെ സ്മരണ !!!
***********************
പനമ്പിള്ളി ഗോവിന്ദമേനോൻ മ.(1906-1970)
കെ ഈച്ചരൻ മ. (1910-1982)
പാരീസ് ചന്ദ്രൻ(വേയാട്ടുമ്മൽ)മ.(1956-2022)
തൃപ്രയാർ സുകുമാരൻ മ. (2018)
ഗിരൊലാമോ സവനരോള മ. (1452-1498)
ഇബ്‌സൻ മ.(1828-1906)
ജോൺ റോക്ക് ഫെല്ലർ മ. (1839-1937)
ജോൺ നാഷ് ജൂനിയർ മ. (1928-2015)
സി കേശവൻ ജ. (1891-1969)
പി.ഗോവിന്ദപിള്ള ജ. (1926- 2012)
പി. പത്മരാജൻ ജ. (1945 -1991)
ഗായത്രീദേവി ജ. (1919 -2009 )
ജോൺ ബാർഡീൻ ജ. (1908- 1991)
ചരിത്രത്തിൽ ഇന്ന് !!!
************************
1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1844 - മാനവരാശി ഇപ്പോൾ ഒരു നവയുഗത്തിന്‍റെ പൂമൂഖത്ത് എത്തി നില്‍ക്കുകയാണെന്നും ദൗത്യം, ലോകത്തെ സര്‍വ്വമതങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനവും നീതിയും പ്രദാനം ചെയ്യുന്ന ഒരു യുഗത്തിന്‍റെ അവതാര പുരുഷനാണ് താനെന്നും 'ബാബിസം' അവതരിപ്പിച്ചു കൊണ്ട് ബാബ് പ്രഖ്യാപിച്ചു.
1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി
1995 - ജാവ പ്രോഗ്രാമിംഗ് ഭാഷയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
1998 - നോർത്തേൺ അയർലണ്ടിൽ നടന്ന ഒരു റഫറണ്ടത്തിൽ ഗുഡ് ഫ്രൈഡേ ഉടമ്പടി അംഗീകരിച്ചു , ഏകദേശം 75% വോട്ട് ലഭിച്ചു.
2002 - ക്യോട്ടോ പ്രോട്ടോക്കോളിന്റെ "55 പാർട്ടികൾ" എന്ന വ്യവസ്ഥ ഐസ്‌ലാൻഡ് അംഗീകരിച്ചതിന് ശേഷം എത്തി .
2006 - അലാസ്കയിലെ സ്ട്രാറ്റോവോൾക്കാനോ മൗണ്ട് ക്ലീവ്ലാൻഡ് പൊട്ടിത്തെറിച്ചു.
2008 - അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) മലേഷ്യയ്ക്ക് മിഡിൽ റോക്ക്‌സും സിംഗപ്പൂരിന് പെദ്ര ബ്രാങ്കയും (Pulau Batu Puteh) നൽകി , ഇരു രാജ്യങ്ങളും തമ്മിലുള്ള 29 വർഷത്തെ പ്രദേശിക തർക്കം അവസാനിപ്പിച്ചു .
2013 - വാഷിംഗ്ടണിലെ മൗണ്ട് വെർനണിൽ സ്കാഗിറ്റ് നദിക്ക് മുകളിലൂടെ അന്തർസംസ്ഥാന 5-നെ വഹിക്കുന്ന ഒരു ഫ്രീവേ പാലം തകർന്നു .
2014 - സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയുടെ കാമ്പസിനടുത്തുള്ള കൊലപാതക പരമ്പരയിൽ കുറ്റവാളി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2015 - ടെക്സസ്, ഒക്ലഹോമ, വടക്കൻ മെക്സിക്കോ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഫലമായി കുറഞ്ഞത് 30 പേർ മരിച്ചു .
2016 - ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും നടത്തിയ രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ യെമനിലെ ഏഡനിൽ 45 സൈനിക റിക്രൂട്ട്‌മെന്റുകളെങ്കിലും കൊല്ലപ്പെട്ടു .
2016 - സിറിയയിലെ തീരദേശ നഗരങ്ങളായ ജബ്ലെയിലും ടാർട്ടസിലും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും എട്ട് ബോംബിംഗുകൾ നടത്തി . നൂറ്റി എൺപത്തിനാല് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - മരാവിയിലെ മൗട്ടിന്റെ ആക്രമണത്തെത്തുടർന്ന് ഫിലിപ്പൈൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടെ മിൻഡാനോയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു .
2021 - വടക്കൻ ഇറ്റലിയിലെ മാഗിയോർ തടാകത്തിന് സമീപം ഒരു പർവതത്തിൽ നിന്ന് കേബിൾ കാർ വീണ് 14 പേർ മരിച്ചു.
2021 - വിമത പത്രപ്രവർത്തകനായ റോമൻ പ്രോട്ടാസെവിച്ചിനെ കസ്റ്റഡിയിലെടുക്കാൻ ബെലാറഷ്യൻ അധികാരികൾ റയാൻഎയർ ഫ്ലൈറ്റ് 4978 നിർബന്ധിതരായി .
2022 - 9 വർഷത്തെ യാഥാസ്ഥിതിക ഭരണം അവസാനിപ്പിച്ച് 2022 ലെ ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ ആന്റണി അൽബനീസ് ഓസ്‌ട്രേലിയയുടെ 31-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു .
0 അഭിപ്രായങ്ങള്‍