ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ അധ്യക്ഷനും നാരായണാശ്രമതപോവനം മാനേജിംഗ് ട്രസ്റ്റിയും വിഖ്യാതനായ ആധ്യാത്മിക ആചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ സ്വാമി ഭൂമാനന്ദതീർത്ഥയുടെ തൊണ്ണൂറ്റാം ജയന്തിയോടനുബന്ധിച്ച് പാറളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വച്ച് നാളെ മേയ് 21 ന് രാവിലെ പത്തുമണിയ്ക്ക് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രസമിതിയും ദേശവാസികളും ചേർന്ന് അദ്ദേഹത്തെ സമുചിതമായി സമാദരിയ്ക്കുന്നു. സ്വാമിയുടെ അനുഗ്രഹതത്ത്വപ്രവചനം ഉണ്ടായിരിയ്ക്കുന്നതാണ്. എല്ലാവർക്കും പാദനമസ്കാരം ചെയ്ത് ആശീർവാദം സ്വീകരിയ്ക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നവതിജയന്തി ആഘോഷങ്ങൾ മേയ് 13 ന് നാരായണാശ്രമതപോവനത്തിൽ വച്ച് നടത്തപ്പെട്ടിരുന്നു.
0 അഭിപ്രായങ്ങള്‍