അത്താണി ഫോട്ടോക്കാൻ കരാട്ടെ അക്കാദമിയുടെ 35-ാം വാർഷികം ആഘോഷിച്ചു



 അത്താണിയിൽ  ഷോട്ടോക്കാൻ കരാട്ടെ  അക്കാദമി 35-ാം വാർഷികം ആഘോഷിച്ചു  പുതിയ തലമുറയെ മദ്യവും മയക്കുമരുന്നും കാർന്ന് തിന്നുന്ന കാലഘട്ടത്തിൽ മദ്യത്തിനും, മയക്കുമരുന്നിനും അഡിക്റ്റ് ആവാതിരിക്കാൻ കരാട്ടെ പോലുള്ള മാർഷൽ ആർട്സ് പ്രാക്ടീസ് ചെയ്തു  മുന്നോട്ട് പോകുകയാണെങ്കിൽ  ആരോഗ്യത്തോടുകൂടിയുള്ള  പുതിയ തലമുറയെ  നമുക്ക് വളർത്തിയെടുക്കാൻ  സാധിക്കുമെന്ന്  കെ അജിത് കുമാർ പറഞ്ഞു പുതിയതായി ബ്ലാക്ക് ബെൽറ്റ് നേടിയ അത്താണി കരാട്ടെ ക്ലാസിലെ വിദ്യാർത്ഥികളെ ആദരിച്ചു.



പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനവും നടന്നു  ഷോട്ടോക്കാൻ   കരാട്ടയുടെ ജില്ല പ്രസിഡണ്ട്  ജിജോ കുരിയന്റെ  അധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു അത്താണി വാർഡ് കൗൺസിലർ  സേവിയർ മണ്ടും പാലാ  മുഖ്യപ്രഭാഷണം നടത്തി  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്  ചാർലി കെ  ഫ്രാൻസിസ്, കേരള സംസ്ഥാന വ്യാപാരി സമിതി  അത്താണി യൂണിറ്റ് പ്രസിഡണ്ട്  എം എ മോഹനൻ, വേൾഡ് ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടയുടെ കേരള ചീഫ് സെൻസായ് പി ജോൺസൺ, ഷാജി കെ കെ, കരാട്ടെ അധ്യാപകരായ  ജോജോ കുരിയൻ, ബാനർജി ടിഎം, റഫീഖ് കെ എം, ഷെരീഫ് പി എം എന്നിവർ  പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍