ക്ഷേത്രക്കുളം വൃത്തിയാക്കി സ്നേഹക്കൂടാരം മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രക്കുളം സ്നേഹക്കൂടാരം കുട്ടികൾ വൃത്തിയാക്കി. ഇയ്യിടെ നടന്ന കളരി - യോഗ സപ്തദിന ക്യാമ്പിൽ നിന്നും കിട്ടിയ ആവേശവും, ഊർജവും ആണ് കുട്ടികളെ ഇതിന് പ്രേരിപ്പിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആണ് ക്ഷേത്രകുളം. വെള്ളം താഴ്ന്നു പോയപ്പോഴാണ് വൃത്തികേടായി കിടക്കുന്ന കുളം നന്നാക്കിയെടുക്കാൻ കുട്ടികൾ മുതിർന്നത്. ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും കുട്ടികളെ പ്രശംസിച്ചു. സുധി പന്തക്കൽ, രഞ്ജിത്തുപണിക്കർ നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍