ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന.


ട്രെയിനില്‍ തീ കൊളുത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയിലെന്ന് സൂചന നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയാണ് കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് എലത്തൂര്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന. എന്നാല്‍ പൊലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിനായി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.ട്രെയിനില്‍ സഹയാത്രികരെ എന്തിന് തീ കൊളുത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ക്ക് കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന പൊലീസില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെക്കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൃത്യമായ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്. പ്രതിയെ കണ്ടെത്താനായി ഡിജിപി ആര്‍ അനില്‍കാന്ത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് അന്വേഷണ സംഘത്തെ നയിക്കുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍