യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമപുതുക്കി ഇന്ന് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാകും. പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചന സന്ദേശം എന്നിവ നടക്കും. ഉയിർപ്പ് ആഘോഷിക്കുന്ന ഈസ്റ്ററിന് മുമ്പുള്ള വലിയ ആഴ്ചയായിട്ടാണ് ഓശാന മുതലുള്ള ആഴ്ച ആചരിക്കുന്നത്.
തൃശൂർ അതിരൂപതയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഓശാന ഞായറിലെ രാവിലെ 6.30നുള്ള തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പുത്തൻപള്ളി ബസലിക്കയിലും, ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി തൈക്കാട്ടുശേരി പള്ളിയിലെയും തിരുക്കർമങ്ങളിൽ പങ്കെടുക്കും
0 അഭിപ്രായങ്ങള്‍