പ്രസ്സ് ക്ലബ്ബ് തണ്ണീർ പന്തലും, വിശ്രമകേന്ദ്രവും തുറന്നു.

വടക്കാഞ്ചേരി : രൂക്ഷമായ വേനൽ ചൂടിൽ ദാഹിച്ച് വലയുന്നവർക്ക് ദാഹജലമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ കണ്ണികളായി വടക്കാഞ്ചേരിയിലെ മാധ്യമ പ്രവർത്തകർ. പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി പട്ടണത്തിൽ തണ്ണീർ പന്തലും, വിശ്രമകേന്ദ്രവും തുറന്നു. വേനൽകാലം കഴിയുന്നതുവരെ പ്രസ്സ് ക്ലബ്ബ് ഓഫിസിൽ തണ്ണീർ പന്തൽ പ്രവർത്തിക്കും.നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ടി.ഡി ഫ്രാൻസീസ് അധ്യക്ഷനായി.ടി.എൻ കേശവൻ, സിറാജ് മാരാത്ത്, അജീഷ് കർക്കിടകത്ത്, ശിവ പ്രസാദ് പട്ടാമ്പി, വി.മുരളി, ശശികുമാർ കൊടക്കാടത്ത്, പി.അരുൺദാസ്, വേണുഗോപാൽ, ജോണി ചിറ്റിലപ്പിള്ളി, സുമേഷ് അരയം പറമ്പിൽ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍