സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വർധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറൊ (എന്‍.സി.ആർ.ബി). 2022-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമതാണ്. അപകടമരണങ്ങളും ആത്മഹത്യയും സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ലക്ഷം ജനസംഖ്യയിലെ ആത്മഹത്യകള്‍ വച്ചാണ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. 28.5 ആണ് കേരളത്തിലെ ആത്മഹത്യനിരക്ക്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകള്‍ (42.8), പോണ്ടിച്ചേരി (29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍