പ്രഥമ കേരളശ്രീ പുരസ്കാരം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും സാഹിത്യകാരനുമായ ബഹു: ഡോ. എം പി പരമേശ്വരന് കോട്ടപ്പുറത്തെ വീട്ടിലെത്തി സമ്മാനിച്ചു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് കളക്ടർ നേരിട്ട്‌ വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ചത്.

പൊതുജനങ്ങളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് ബഹു: എം പി പരമേശ്വരൻ.  കേരളത്തിലുടനീളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കിയതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേട്ടത്തിൽ ഏറെ സന്തോഷം രേഖപ്പെടുത്തുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. എം.പി പരമേശ്വരന്റെ ഭാര്യ ഭവാനി പരമേശ്വരനും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍