തൃശൂർ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന 55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ചൊവ്വാഴ്ച തൃശൂരിൽ എത്തും.....
രാവിലെ ഏഴിന് മണ്ണുത്തിക്ക് സമീപം ഒല്ലൂക്കര ഒല്ലുതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പ്രതിമയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കിഴക്കേകോട്ട, സെന്റ് തോമസ് കോളേജ് റോഡ് വഴി പ്രദക്ഷിണ വഴിയിൽ പ്രവേശിച്ച്, എം.ജി. റോഡ്, പടിഞ്ഞാറെ കോട്ട വഴി പൂങ്കുന്നത്തേക്ക് ആനയിക്കും.
പൂങ്കുന്നം സെന്ററിൽ നിന്നും പഞ്ചവാദ്യത്തോടെ പ്രതിമയെ സ്വീക രിച്ച് ഭക്തജനങ്ങൾ വഴിനീളെ പുഷ്പാർച്ചന നടത്തി ക്ഷേത്രത്തിലെത്തിക്കും.
ആന്ധ്രപ്രദേശ് സംസ്ഥാനത്ത് നന്ദ്യാൽ ജില്ലയിൽ അഗയിൽ നിന്നുമാണ് പ്രതിമ തയ്യാറാക്കി കൊണ്ടുവരുന്നത്
0 അഭിപ്രായങ്ങള്‍