പുല്ലാനിക്കാട് - മംഗലം - പുന്നംപറമ്പ് ബി.എം.ബി.സി റോഡ് നിർമ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.

വടക്കാഞ്ചേരി തെക്കുംകര ഗ്രാമപഞ്ചായത്തിനെയും വടക്കാഞ്ചേരി നഗരസഭയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുല്ലാനിക്കാട്- മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം ബഹു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. മംഗലം സാഫല്യം ഓഡിറ്റോറിയത്തിൽ വച്ച് വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്വാഗതം പറയുകയും പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരീഷ് എസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

സംസ്ഥാനപാത 22 നേയും പീച്ചി - വാഴാനി ടൂറിസം കോറിഡോറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുക്കര - പുന്നംപറമ്പ് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ 7.34 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മേൽപ്പാലം റോഡിൽ നിന്ന് ആരംഭിച്ച് മംഗലം - പനങ്ങാട്ടുകര - തെക്കുംകര വഴി പുന്നംപറമ്പ് സെൻ്റർ വരെയുള്ള 5.26 കിലോമീറ്റർ ദൂരം റോഡാണ് ഇപ്പോൾ BM&BC നിലവാരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നത്. പതിനെട്ടോളം കലുങ്കുകളും, 500 മീറ്റർ ദൂരത്തിൽ കാന നിർമ്മാണവും, 400 മീറ്റർ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും, റോഡ് സുരക്ഷാ പ്രവൃത്തികൾ, KSEB - KWA എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെയുള്ള ഒന്നാംഘട്ട പ്രവൃത്തികൾക്ക് 5.53 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിരിക്കുന്നത്.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി വി സുനിൽകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി, ജനപ്രതിനിധികളായ ലില്ലി വിൽസൺ, എസ്എഎ ആസാദ്, നബീസ നാസർ അലി, വി എസ് ഷാജു, സി സുരേഷ്, കെ രാമചന്ദ്രൻ എന്നിവരും രാഷ്ട്രീയപാർടി പ്രതിനിധികളായ കെ ഡി ബാഹുലേയന്‍ മാസ്റ്റർ, സെലക്ട് മുഹമ്മദ്, വി സി ജോസഫ് മാസ്റ്റർ, നിത്യാ സാഗർ, എന്നിവരും വ്യാപാരി പ്രതിനിധികളായ അജിത്കുമാർ മല്ലയ്യ, എൻ ജി സന്തോഷ് ബാബു എന്നിവരും ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ്‌ എൻജിനീയർ വിനീത് പി എൻ യോഗത്തിന് നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍