ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; രാജി സന്നദ്ധത അറിയിച്ച്‌ കെ. സുരേന്ദ്രൻ.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. 

ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയില്‍ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി.


സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍റെ ആവശ്യം. എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമ‍ർശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം. 2016 ല്‍ ശോഭ സുരേന്ദ്രൻ നേടിയ നാല്‍പ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍