വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം; എൻ കെ പ്രമോദ് കുമാർ പ്രസിഡൻ്റ്

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി പാനലിൽ മത്സരിച്ചവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 11 അംഗ ഭരണ സമിതി അംഗങ്ങൾ വരണാധികാരിയുടെ സാന്നിധ്യത്തിൽ ആദ്യ യോഗം ചേർന്ന് എൻ കെ പ്രമോദ് കുമാറിനെ പ്രസിഡണ്ടായും, സി വി പൗലോസിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. കെ ആർ ബാലകൃഷ്ണൻ, വി അശോകൻ, ടി കെ രഞ്ജിത്ത്, പി എസ് സുഭാഷ് ചന്ദ്രൻ, എം പി ജയലത, മാഗി സൈമൺ, കെ കെ സുനിൽ, സി എ അഹമ്മദ് സിജത്ത്, സിജി ഫ്രാൻസിസ് തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭരണ സമിതി അംഗങ്ങൾ. 

സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി - ഓട്ടുപാറ പട്ടണത്തിൽ പ്രകടനം നടന്നു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, എൽ ഡി എഫ് നേതാക്കളായ എം ആർ സോമനാരായണൻ, ഇ എം സതീശൻ, എം ജെ ബിനോയ്, മിനി അരവിന്ദൻ, എം യു കബീർ, പി എൻ അനിൽ കുമാർ, ജിതിൻ ജോസ്, മുൻ ബാങ്ക് പ്രസിഡൻ്റ് എൻ ടി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എൻ.കെ പ്രമോദ് കുമാർ. സിപിഐ എം ഏരിയ കമ്മിറ്റി അംഗമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍